മിസോറാമില്‍ വോട്ടെണ്ണല്‍ നാളെ; പോരാട്ടം നാഷണല്‍ ഫ്രണ്ടും പീപ്പിള്‍സ് മൂവ്മെന്റും തമ്മില്‍   

Spread the love

 

സ്വന്തം ലേഖിക 

video
play-sharp-fill

ഐസ്വാള്‍: മിസോറാമില്‍ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ. ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ടും മിസോറാം പീപ്പിള്‍സ് മൂവ്മെന്റും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം.സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

 

40 നിയമസഭ മണ്ഡലങ്ങള്‍ ഉള്ള ചെറിയ വടക്ക് കിഴക്കൻ സംസ്ഥാനമാണ് മിസോറാം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങള്‍ ഉള്ള സംസ്ഥാനമാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. നാളെ രാവിലെ എട്ട് മണി മുതല്‍ മിസോറാമില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. മിസോറാം നാഷണല്‍ ഫ്രണ്ട്,മിസോറം പീപ്പിള്‍സ് മൂവ്മെന്റ്, കോണ്‍ഗ്രസ് ത്രികോണ മത്സരം നടന്ന സംസ്ഥാനത്ത് ബിജെപിയും ശുഭപ്രതീക്ഷയിലാണ്. എല്ലാ പാര്‍ട്ടികള്‍ക്കും കേവല ഭൂരിപക്ഷമായ 21ല്‍ താഴെ സീറ്റുകള്‍ മാത്രമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എംഎൻഎഫിനെ പിന്തള്ളി ഇസഡ്പിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ്-എംഎൻഎഫ് സര്‍ക്കാരുകള്‍ മാറി മാറി ഭരിക്കുന്ന രീതിയില്‍ മാറ്റം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. നാല് സംസ്ഥാനങ്ങള്‍ക്ക് ഒപ്പം ഇന്നായിരുന്നു സംസ്ഥാനത്തെ വോട്ടെണ്ണല്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച മണിപ്പൂരിലെ ജനങ്ങള്‍ക്ക് വിശേഷ ദിവസം ആയതിനാല്‍ വോട്ടെണ്ണല്‍ മാറ്റി വെക്കുകയായിരുന്നു.

 

അതേസമയം,രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ തെലങ്കാനയില്‍ പോളിംഗിന്‍റെ ആദ്യം മുതല്‍ കോണ്‍ഗ്രസാണ് മുന്നില്‍ നില്‍ക്കുന്നത്.