
ഉപ്പള: മോഷ്ടിച്ചു കൊണ്ടുപോയ ആംബുലൻസ് അപകടത്തില്‍പ്പെട്ടുതോടെ, നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പൊലീസ്പിടികൂടുകയും ചെയ്തു.ഉപ്പള പത്വാടിയിലെ മുഹമ്മദ് നൗഫല്‍ എന്ന സവാദ് (21) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് ഉപ്പളയിലാണ് സംഭവം.
സ്വകാര്യ ആശുപത്രിയുടെ സമീപത്ത് ആംബുലൻസ് നിര്‍ത്തിയിട്ട് പച്ചിലംപാറ സ്വദേശിയായ ഡ്രൈവര്‍ കടയിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോള്‍ ആംബുലൻസ് കാണാനില്ലായിരുന്നു. ഉടൻ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എസ്‌ഐ. നിഖിലിന്റെ നേതൃത്വത്തില്‍ പൊലീസ് ജി.പി.എസ്. സംവിധാനത്തിന്റെ സഹായത്തോടെ തിരച്ചില്‍ തുടങ്ങി.
ഇതിനകം ആംബുലൻസുമായി മോഷ്ടാവ് ബഡാജെ ചൗക്കി ഭാഗത്തെത്തിയിരുന്നു. അമിതവേഗത്തില്‍ പോകുന്നതിനിടെ സമീപത്തെ മതിലിലിടിച്ചു. ഓടിയെത്തിയ പരിസരവാസികള്‍ യുവാവിന്റെ വെപ്രാളംകണ്ട് കാര്യം തിരക്കി. ഈസമയം പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group