
സ്വന്തം ലേഖകൻ
അസ്മതയ സൂര്യനെ സാക്ഷിയാക്കി റിയാസും അനഘയും വിവാഹിതരായപ്പോള്‍ ശംഖുമുഖത്ത് പിറന്നത് പുതു ചരിത്രം. വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ ഡെസ്റ്റിനേഷൻ വെഡിങ് സെന്ററിലെ ആദ്യ വിവാഹമായിരുന്നു ഇവരുടേത്.
തിരുവനന്തപുരം ശംഖുമുഖം തീരത്ത് ഒരുക്കിയ കേന്ദ്രത്തില്‍ നടന്ന വിവാഹത്തില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകിട്ട് ആറോടെ വെഡ്ഡിംഗ് കേന്ദ്രത്തില്‍ ഒരുക്കിയ വിവാഹവേദിയിലെത്തിയ വധൂവരൻമാര് ആദ്യം താലി ചാര്‍ത്തി. തുടര്‍ന്ന് പരസ്പരം ഹാരം അണിയിച്ചു. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. കടലിന് അഭിമുഖമായി പച്ചപ്പരവതാനി വിരിച്ച് അലങ്കാരങ്ങള്‍ തൂക്കിയ വേദി മനോഹരമായിരുന്നു. അതിഥികള്‍ക്കായി വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിരുന്നു.
ഇതോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രത്തില്‍ വിവാഹം നടത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ഉള്ളൂര്‍ സ്വദേശിയായ അനഘയും കൊല്ലം സ്വദേശിയായ റിയാസിന്റെയും വിവാഹം ഇതോടെ ചരിത്രത്തിന്റെ ഭാഗമായി. ഇത്തരത്തില്‍ വിവാഹം കഴിക്കാൻ പറ്റിയതിലുള്ള സന്തോഷം ഇരുവരും മാധ്യമങ്ങളോട് പങ്കുവെച്ചു.
വിനോദസഞ്ചാര രംഗത്ത് ഏറെ സാധ്യതകളുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രത്തിന് ശംഖുംമുഖം അര്‍ബൻ ബീച്ച് ഡെവലപ്പ്മെന്റിന്റെ ഭാഗമായി ടൂറിസം വകുപ്പ് നാല് കോടിയും സ്വകാര്യ പങ്കാളിത്തത്തില്‍ രണ്ട് കോടിയുമാണ് വിനിയോഗിച്ചത്. വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമാണ് ശംഖുമുഖത്തേത്. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച് പാര്‍ക്കിലാണ് കേന്ദ്രം.
വരന്റെയോ വധുവിന്റെയോ വീടുകളില്‍ നടത്തിവരുന്ന കല്യാണ ചടങ്ങുകള്‍ രണ്ട് വീടുകളിലെയും ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം ഉള്‍പ്പെടുത്തി ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തില്‍ ഒത്തുകൂടി അവിടത്തെ റിസോര്‍ട്ടില്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നതാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്.