ഡിസംബർ മാസമാകുന്നു…ഇനി യാത്രകളുടെ സമയം; മഴയും വെയിലും കാരണം മാറ്റിവെച്ച സ്ഥലങ്ങൾ… മടുക്കാതെ നടക്കാനും ക്യാംപ് ചെയ്യാനും പോകാം സ്വപ്ന യാത്രകളിലേക്ക്… ഡിസംബര്‍ മാസത്തില്‍ കേരളത്തില്‍ പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങള്‍

Spread the love

സ്വന്തം ലേഖകൻ 

ഡിസംബര്‍ മാസം പൊതുവേ യാത്രകളുടെ സമയമാണ്.  എവിടേക്ക് പോകുമെന്നല്ലേ.. മൂന്നാറും വാഗമണ്ണും വിട്ടൊരു യാത്ര പലര്‍ക്കും ആലോചിക്കാൻ പോലുമാകില്ല. ഡിസംബര്‍ മാസ യാത്രകള്‍ക്ക് പറ്റിയ ഒരുപാട് സ്ഥലങ്ങള്‍ കേരളത്തിലുണ്ട്.

മഴയും വെയിലും കാരണം മാറ്റിവെച്ച ഇടങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യാൻ പറ്റിയ സമയമാണ്. മടുക്കാതെ നടക്കാനും ക്യാംപ് ചെയ്യാനും എല്ലാം ഈ ഡിസംബര്‍ യാത്രകള്‍ പ്രയോജനപ്പെടുത്താം. ഡിസംബര്‍ മാസത്തില്‍ കേരളത്തില്‍ പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. പൊന്മുടി, തിരുവനന്തപുരം

കോടമഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന മലനിരകളും മലയിറങ്ങി വഴിയോളം എത്തിനില്‍ക്കുന്ന മൂടല്‍മഞ്ഞും ആണ് പൊന്മുടി എന്ന വാക്കുകേള്‍ക്കുമ്ബോള്‍ ആദ്യം മനസ്സിലെത്തുന്ന കാര്യങ്ങള്‍. ശൈത്യകാലമായാല്‍ പിന്നെ ഇവിടേക്ക് സ്ഥിരം യാത്രക്കാരുടെ ഒഴുക്കാണ്. പൊന്മുടിയിലെത്തി കാഴ്ചകള്‍ കാണുക എന്നതിനേക്കാള്‍ ഇവിടേക്ക് ഹെയര്‍പിൻ വളവുകളിലൂടെയുള്ള യാത്രയാണ് ആളുകളെ ആകര്‍ഷിക്കുന്നത്.

തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റര്‍ ദൂരത്തിലാണ് പൊന്മുടിയുള്ളത്. സ്വന്തം വണ്ടിയുള്ളവര്‍ക്ക് മാത്രമല്ല, കെഎസ്‌ആര്‍ടിസി ബസിലും ഇവിടേക്ക് വരാം.തിരുവനന്തപുരത്തു നിന്നും ഏകദിന യാത്ര പ്ലാൻ ചെയ്യുന്നവര്‍ക്ക് പറ്റിയ സ്ഥലം ആണിത്. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരത്തിലായി പശ്ചിമഘട്ടത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്.

2. കാന്തല്ലൂര്‍

ഇടുക്കി യാത്രകളില്‍ ധൈര്യമായി പോകാൻ പറ്റിയ സ്ഥലമാണ് കാന്തല്ലൂര്‍. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡന്‍ പുരസ്കാരം നേടിയ കാന്തല്ലൂര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ്. പച്ചപ്പ് നിറഞ്ഞ കാഴ്ചകള്‍, മുനിയറകള്‍, കൃഷികള്‍, ഗുഹാ ക്ഷേത്രങ്ങള്‍, നിത്യഹരിത വനങ്ങള്‍ എന്നിങ്ങനെ കാണേണ്ട ഒരുപാട് കാഴ്ചകള്‍ ഇവിടെയുണ്ട്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശം ആപ്പിള്‍ കൃഷിക്കും പേരുകേട്ടിരിക്കുന്നു.

മഞ്ഞുനിറഞ്ഞു നില്‍ക്കുന്ന, ആപ്പിള് മരങ്ങളുള്ള കാന്തല്ലൂരിനെ കേരളത്തിന്റെ കാശ്മീര്‍ എന്നും സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നു. എത്ര കടുത്ത വേനലിലും തണുപ്പാണ് ഇവിടുത്തെ പ്രത്യേകത. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ഇപ്പോള്‍ കാന്തല്ലൂര്‍ കൂടി കണ്ടേ മടങ്ങാറുള്ളൂ.

3. വാഗമണ്‍

വിന്‍റര്‍ യാത്രകള്‍ക്ക് പണ്ടേ ഒഴിവാക്കാൻ സാധിക്കാത്ത സ്ഥലമാണ് വാഗമണ്‍. ഇപ്പോള്‍ അഡ്വഞ്ചര്‍ പാര്‍ക്കും ഗ്ലാസ് ബ്രിഡ്ജും കൂടി വന്നതോടെ വാഗമണ്‍ വീണ്ടും സഞ്ചാരികള്‍ക്കിടയില്‍ ഹിറ്റ് ആയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള, 120 അടി നീളമുള്ള പാലം സമീപ പ്രദേശങ്ങളുടെ അതിമനോഹരമായ ആകാശദൃശ്യം നല്കുന്നു. കാന്‍റിലിവര്‍ മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഒരു സമയം 15 പേര്‍ക്കാണ് പാലത്തില്‍ കയറുവാൻ സാധിക്കുക. ഇവിടുത്തെ അഡ്വഞ്ചര്‍ പാര്‍ക്കും കണ്ടിരിക്കേണ്ടതാണ്.

4. തെന്മല

കുട്ടികളെയും കൂട്ടി രസകരമായ ഒരു യാത്ര പ്ലാൻ ചെയ്യുന്നവര്‍ക്ക് പോകാൻ പറ്റിയ ഇടമാണ് തെന്മല. അവര്‍ക്ക് കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളും അറിവുകളുമെല്ലാമുള്ള ഇവിടം മുതിര്‍ന്നവരെയും ആനന്ദിപ്പിക്കും. ട്രെക്കിങും ബോട്ടിങ്ങും നേച്ചര്‍ വാക്കും പോലെ ഒന്നും രണ്ടോ അല്ലെങ്കില്‍ മൂന്നു ദിവസം വരെ ചെലവഴിക്കാനുള്ള കാര്യങ്ങളള്‍ ഇവിടെയുണ്ട്. പൂമ്ബാറ്റകള്‍ക്കായുള്ള ശലഭോദ്യാനം, തെന്മല അഡ്വഞ്ചര്‍ സോണ്‍,മാൻ‌ പുനരധിവാസ കേന്ദ്രം,കൊക്കൂണ്‍ ടെന്‍റ് തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കാം.

5. അമ്പനാട്

കൊല്ലംകാരുടെ മൂന്നാര്‍ എന്നറിയപ്പെടുന്ന സ്ഥലമാണ് അമ്പനാട്. കൊല്ലത്തു നിന്നും ഏകദിന യാത്രകള്‍ പ്ലാൻ ചെയ്യുന്നവര്‍ക്ക് തിരഞ്ഞടെുക്കാൻ പറ്റി ഈ സ്ഥലം പലരീതിയിലും മൂന്നാറിനോട് സാമ്യമുള്ളതാണ്. കൊല്ലം ജില്ലയില്‍ തേയില തോട്ടവും ഫാക്ടറിയും സ്ഥിതി ചെയ്യുന്ന സ്വകാര്യ എസ്റ്റേറ്റ് ആണ് അമ്പനാട്. അമ്പനാടൻ മലനിരകളാണ് ഇവിടെ കാണേണ്ടത്.