
വാകമരത്തില്‍ കുടുങ്ങിയ കാക്കയെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്‌സ് ; പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ വാകമരത്തിലാണ് കാലില്‍ ചൂണ്ട നൂല്‍ചുറ്റി കാക്ക കുരുങ്ങിക്കിടന്നത്
സ്വന്തം ലേഖകൻ
പാലാ: വാകമരത്തില്‍ കുടുങ്ങിയ കാക്കയെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്‌സെത്തി. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ വാകമരത്തിലാണു കാലില്‍ കുരുങ്ങിയ ചൂണ്ട നൂല്‍ചുറ്റി കാക്ക കുരുങ്ങിക്കിടന്നത്.മൂന്നു ദിവസമായി പറക്കാന്‍ കഴിഞ്ഞിരുന്നില്ല.
ടാക്‌സി സ്റ്റാൻഡിലെ ഡ്രൈവര്‍മാര്‍ നഗരസഭാംഗം ബിനു പുളിക്കക്കണ്ടത്തെ വിവരമറിയിക്കുകയും അദ്ദേഹം അറിയിച്ചതിനെത്തുടര്‍ന്ന് പാലാ ഫയര്‍ഫോഴ്‌സ് സംഘം എത്തുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകമരത്തിനു മുകളില്‍ കയറി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കാക്കയെ രക്ഷിച്ചു. ഓട്ടോഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ കാക്കയെ മൃഗാശുപത്രിയിലെത്തിച്ച് പരിചരണവും നല്‍കി.
Third Eye News Live
0