play-sharp-fill
കോട്ടയം കുറുവിലങ്ങാട് എംസി റോഡില്‍ തടിലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം;  അപകടത്തിൽ  ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം ; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍

കോട്ടയം കുറുവിലങ്ങാട് എംസി റോഡില്‍ തടിലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം;  അപകടത്തിൽ  ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം ; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍

സ്വന്തം ലേഖകൻ

കുറവിലങ്ങാട്: കോട്ടയം കുറുവിലങ്ങാട് എംസി റോഡില്‍ വെമ്പള്ളി തെക്കേ കവലയില്‍ തടിലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു.

ഇയാള്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. പട്ടിത്താനം റേഷൻകടപ്പടിയില്‍ തട്ടുകട നടത്തുന്ന വെമ്ബള്ളി കുതിരവട്ടത്ത് മാത്യു ജോസഫ് (റെജി കുതിരവട്ടത്ത് – 59) ആണ് മരിച്ചത്. സംസ്‌കാരം പിന്നീട് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്യുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന കളത്തൂര്‍ സ്വദേശി സാജനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30നായിരുന്നു അപകടം. കുറവിലങ്ങാടു ഭാഗത്തുനിന്നും പട്ടിത്താനം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിരെ വന്ന തടിലോറിയുമാണ് കൂട്ടിയിടിച്ചത്.

ഗുരുതരമായി പരുക്കേറ്റ മാത്യു ജോസഫിനെ ഉടൻതന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. റീന മാത്യു ആണ് ഭാര്യ. മകൻ: റിജോ മാത്യു.