video
play-sharp-fill

പള്ളിക്കത്തോട് വെൽഡിംഗ് വർക്‌ഷോപ്പിൽ നിന്ന് മോട്ടോർ മോഷണം ; കേസിൽ രണ്ടുപേരെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു

പള്ളിക്കത്തോട് വെൽഡിംഗ് വർക്‌ഷോപ്പിൽ നിന്ന് മോട്ടോർ മോഷണം ; കേസിൽ രണ്ടുപേരെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

പള്ളിക്കത്തോട്: വെൽഡിംഗ് വർക്‌ഷോപ്പിൽ നിന്ന് മോട്ടോർ മോഷ്ടിച്ച വാഴൂർ രണ്ടാം മൈൽ രാധികാവിലാസം സനീഷ് സി.എസ് (39), ചിറക്കടവ് കളരിപ്ലാക്കൽ വീട്ടിൽ സേതു.ജി (51) എന്നിവരെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇവർ കഴിഞ്ഞദിവസം വാഴൂർ പെട്രോൾ പമ്പിന് സമീപമുള്ള മോട്ടോർ വെൽഡിംഗ് വർക്ക് ഷോപ്പിൽ വാഴൂർ കാപ്പ്കാട് സ്വദേശി റിപ്പയറിംഗിനായി നൽകിയ 6000 രൂപയുടെ മോട്ടോർ മോഷ്ടിക്കുകയായിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group