video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeMain'കടം വീട്ടാൻ കുട്ടി',ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പത്മകുമാറിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.പ്രതികളെ...

‘കടം വീട്ടാൻ കുട്ടി’,ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പത്മകുമാറിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.പ്രതികളെ റിമാൻഡ് ചെയ്തു;5 കോടിയോളം രൂപയുടെ സാമ്ബത്തിക ബാധ്യതയുണ്ടായിരുന്നതായി വിവരങ്ങൾ,യൂട്യൂബ് വരുമാനം നിലച്ചപ്പോൾ മകളും കൂട്ടുനിന്നു.

Spread the love

സ്വന്തം ലേഖിക

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പത്മകുമാറിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പത്മകുമാര്‍, ഭാര്യ എം.ആര്‍ അനിതകുമാരി, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റ് ആണ് പൂയപ്പള്ളി പൊലീസ് രേഖപ്പെടുത്തി റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലും അനിത,അനുപമ എന്നിവരെ തിരുവനന്തപുരം ആട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് ട്രയല്‍ കിഡ്‌നാപ്പിങ് ആണെന്നാണ് പ്രതികളുടെ മൊഴി.പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെന്നും ഓയൂരിലെ കുട്ടിയെ മാത്രം മൂന്ന് തവണ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെന്നും ഇവര്‍ മൊഴി നല്‍കി.ഒരു വര്‍ഷത്തെ തയ്യാറെടുപ്പാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലുണ്ടായിരുന്നത്. പണം തന്നെയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. കൃത്യത്തില്‍ ഭാര്യക്കും മകള്‍ക്കും പങ്കുണ്ട്.മാസ്റ്റർപ്ലാൻ ഭാര്യ അനിതകുമാരിയുടേതാണെന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരിപ്പള്ളിയില്‍ നിന്ന് ഫോണ്‍ വിളിച്ചത് പത്മകുമാറിന്റെ ഭാര്യയാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ ശബ്ദം ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ തിരിച്ചറിഞ്ഞു.5 കോടിയോളം രൂപയുടെ സാമ്ബത്തിക ബാധ്യത കുടുംബത്തിനുണ്ടായിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ലോണ്‍ ആപ്പുകളില്‍ നിന്നടക്കം കുടുംബം വായ്പയെടുത്തിരുന്നു.ബാധ്യത അധികമായതോടെ കുട്ടികളെ കിഡ്‌നാപ്പ് ചെയ്ത് പണം തട്ടാം എന്ന തീരുമാനത്തിലേക്ക് പ്രതികളെത്തുകയായിരുന്നു.ഓയൂരിലെ കുട്ടിയുടെ കിഡ്‌നാപ്പിങ് വിജയിച്ചാല്‍ കിഡ്‌നാപ്പിംഗ് തുടരാം എന്ന നീക്കത്തിലായിരുന്നു പ്രതികള്‍ എന്നാണ് വിവരം.കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നാണ് പത്മകുമാറിന്റെ മൊഴി. തട്ടിക്കൊണ്ടു പോകല്‍ നടത്തിയത് താനും ഭാര്യയും മകളും ചേര്‍ന്നാണെന്നും പത്ത് ലക്ഷം രൂപ വാങ്ങുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നല്‍കി.തുടക്കത്തിൽ മകൾ അനുപമ എതിർത്തിരുന്നെങ്കിലും യൂട്യൂബറായ അനുപമയുടെ ചാനൽ ഡിമോണിട്ടയ്സ്ഡ് ആയതിനെ തുടർന്ന് യൂട്യൂബ് വരുമാനം നിലച്ചപ്പോൾ മകളും കുട്ടിയെ കടത്താനുള്ള പദ്ധതിക്ക് കൂട്ടുനിൽക്കുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്ബോള്‍ ആദ്യ ഘട്ടത്തില്‍ ഒരു പാളിച്ച പറ്റിയെന്നാണ് പത്മകുമാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. വീട്ടില്‍ അമ്മയ്ക്ക് കൊടുക്കണം എന്ന് കുട്ടിയുടെ സഹോദരന് പ്രതികള്‍ ഒരു കത്ത് നല്‍കിയിരുന്നു.പത്ത് ലക്ഷം തന്നാല്‍ കുട്ടിയെ വിട്ടു നല്‍കാം എന്നാണ് കത്തിലുണ്ടായിരുന്നത്. എന്നാലിത് കാറിലേക്ക് തന്നെ വീണു. ഇതിനെത്തുടര്‍ന്നാണ് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ വിളിക്കേണ്ടി വന്നത്.കുട്ടിയുടെ പിതാവുമായി ഇടപാടുകളില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇപ്പോഴും മൊഴി പൂര്‍ണമായി എടുത്തിട്ടില്ല.കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നുമായിരുന്നു പത്മകുമാര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇത് അന്വേഷണം വഴി തിരിക്കാൻ ഇയാള്‍ നടത്തിയ നീക്കമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.കൊല്ലം ഭാഗത്തെ തന്നെ മറ്റ് അഞ്ച് കുട്ടികളെയും പ്രതികള്‍ നോട്ടമിട്ടിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments