
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകണം: രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വ്യത്യാസം മറന്ന് ഒരുമിച്ച് പ്രവർത്തിക്കണം: ജോസ് കെ മാണി
സ്വന്തം ലേഖകൻ
കോട്ടയം:_സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പൊതുസമൂഹവും സർക്കാർ സംവിധാനങ്ങളും മുൻഗണന നൽകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.പോലീസടക്കമുള്ള സർക്കാർ സംവിധാനങ്ങൾ സ്ത്രീകളും കുട്ടികളും നൽകുന്ന പരാതികളും കൈമാറുന്ന വിവരങ്ങളും അതീവ ഗൗരവത്തോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യണം.
പിഞ്ചുകുഞ്ഞുങ്ങളടക്കം ആൺ_പെൺ വ്യത്യാസമില്ലാതെ കുട്ടികൾ സുരക്ഷിതരല്ലെന്ന ആശങ്ക രക്ഷകർത്താക്കളിൽ വ്യാപകമാണ്.ഇതകറ്റാൻ സാമൂഹിക ജാഗ്രത ശക്തിപ്പെടുത്തണം.സ്കൂൾ പരിസരങ്ങളിലും നിരത്തുകളിലും സാമൂഹികവിരുദ്ധ ശക്തികൾ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ പരിസരവാസികൾ ശ്രദ്ധിക്കണം.ചുറ്റുപാടുകളിൽ കൃത്യമായ നിരീക്ഷണം നടത്താൻ രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള വനിതാ കോൺഗ്രസ് എം ജില്ലാ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാ വാർഡുകളിലും വനിതാ സ് കാർഡ് രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് ഷീല തോമസ് അധ്യക്ഷത വഹിച്ചു.
സണ്ണി തെക്കേടം, പ്രൊഫ ലോപ്പസ് മാത്യു, ബൈജു ജോൺ പുതിയേടത്ത്ചാലിൽ ഔസേപ്പച്ചൻ വാളിപ്ലാക്കൽ, നിർമ്മല ജിമ്മി , സിന്ധുമോൾ ജേക്കബ് , ഡാനി തോമസ് , ബെറ്റി ഷാജി , സാറാമ്മ ജോൺ , നായനാ ബിജു , ജോളി ഡൊമിനിക് , മിനി റെജി, ജീനാ സിറിയക് , ലിസി ബേബി , ആനിയമ്മ ജോസ് , മഞ്ജു പി റ്റി, സുധാ സന്തോഷ് , ലിസമ്മ ബോസ് എന്നിവർ പ്രസംഗിച്ചു.