
മാന്നാനം കെ.ഇ. കോളജ് വജ്ര ജൂബിലി ആഘോഷം: ഡിസം: 5-ന് കേരളാ ഗവർണർ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
കോട്ടയം: മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡിസംബർ 5 – ന് നടക്കും. രാവിലെ 11.30-ന് ചേരുന്ന ചടങ്ങിൽ കേരളാ ഗവർണർ ആരിഫ്‌മുഹമ്മദ് ഹാൻ ഉദ്ഘാടനം നിർവഹിക്കും. സി എം ഐ സഭയുടെ ജനറാൾ റവ.ഡോ.തോമസ് ചാത്തൻപറമ്പിൽ സി എം ഐ അധ്യക്ഷത വഹിക്കും. പ്രൊവിൻഷ്യാൾ റവ.ഫാ.ആന്റണി ഇളന്തോട്ടം സി എം ഐ അനുഗ്രഹ പ്രഭാഷണം നടത്തും.
തോമസ് ചാഴികാടൻ എം പി, കോളജ് മാനേജർ റവ.ഫാ. കുര്യൻ ചാലങ്ങാടി സി എം ഐ, കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ.ജയിംസ് മുല്ലശേരി സി എം ഐ, കോളജ് പ്രിൻസിപ്പൽ പ്രഫ.സി. ഐസൺ വി വഞ്ചിപുരയ്ക്കൽ എന്നിവർ പ്രസംഗിക്കും.
ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1964 ജൂലൈ 4-നാണ് കോട്ടയം ജില്ലയിലെ മാന്നാനം കുന്നിൽ കോളജ് സ്ഥാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂബിലി ആഘോഷങ്ങൾ നടക്കുന്ന ഈ വർഷം തന്നെ കെ.ഇ. കോളജ് നാക്ക് അക്രഡിറ്റേഷന് തയാറെടുക്കുകയാണ്. ഡയമണ്ട് കെ.ഇ.എന്ന പേരിൽ വിപുലമായ അടിസ്ഥാന വികസനമാണ് കോളജ് മാനേജ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. 10 ബിരുദ വകുപ്പുകളും 8 ബിരുദാനന്തര ബിരുദ വകുപ്പുകളും 4 ഗവേഷണ വിഭാഗങ്ങളുമായി അക്കാദമിക് മേഖലയിൽ മുന്നിട്ടു നിൽക്കുന്നു.
കോളജിലെ പ്ലേസ്മെന്റ് സെൽ മുഖേന വിദ്യാർഥികൾക്ക് പഠനകാലയളവിൽ തന്നെ ബാങ്കിംഗ് മേഖലയിലും മറ്റു സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നു. ജീസസ് യൂത്ത്, വിൻസെന്റ് ഡി പോൾ എന്നീ സംഘടനകൾ നിരവധിയായ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
കോളജ് മാനേജർ റവ.ഡോ. കുര്യൻ ചാലങ്ങാടി സി എം ഐ, കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ഐസൺ വി വഞ്ചിപുരയ്ക്കൽ ,മീഡിയ കൺവീനർ റോണി ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.