video
play-sharp-fill

കിളിരൂർ സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി:

കിളിരൂർ സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി:

Spread the love

 

സ്വന്തം ലേഖകൻ
കിളിരൂർ: കിളിരൂർ എസ്.എൻ.ഡി.പി.സ്കൂളിൽ ചെങ്ങളം – വൈ.എം.സി.എ ഭാരത് സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്‌സ് വിമുക്തി മിഷൻ എക്സൈസ് വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.

ചെങ്ങളം വെ.എം.സി.എ. ചെയർമാൻ എം.സി.ജോസഫ് അധ്യാക്ഷനായ ചടങ്ങിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക്ട് ട്രൈയിനിംഗ് ഓഫീസർ റോയി പി.ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ ക്ലാസ്സ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൾ ലിൻസി പി.എസ്സ്, മാനേജർ മോഹൻ അടിവാക്കൽ, പി.ടി.എ.പ്രസിഡന്റ് അനീഷ്, ഹെഡ് മിസ്ട്രസ്സ് ഗീത പി , പഞ്ചായത്ത് മെമ്പർ സുമേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.