
പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുടങ്ങാം: ആധാർ പുതുക്കാം: തപാൽ വകുപ്പിൽ തലയോലപറമ്പിൽ ജനകീയ പദ്ധതി മേള തുടങ്ങി:
സ്വന്തം ലേഖകൻ
തലയോലപറമ്പ് : തലയോലപറമ്പ് പഞ്ചായത്ത് അഞ്ചാം വാർഡിന്റേയും ഭാരതിയ തപാൽ വകുപ്പ് വൈക്കം സബ് ഡിവിഷന്റേയും സംയുക്താഭിമുഖ്യത്തിൽ ജനകീയ പദ്ധതി മേളയും ആധാർ ക്യാമ്പും തുടങ്ങി. പൊതി വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തിൽ ജനകീയ പദ്ധതി മേളയും ആധാർ ക്യാമ്പും ഡിസംബർ രണ്ടിന് സമാപിക്കും.
പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്ന മേള വൈക്കം താലൂക്കിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ നിവാസികൾക്ക് ക്യാമ്പിൽ പങ്കെടുത്ത് പോസ്റ്റ് ഓഫീസ് അക്കൗണ്ട്, ഇൻഷുറൻസ് , മറ്റ് നിക്ഷേപ പദ്ധതികൾ, ആധാർ പുതുക്കൽ തുടങ്ങിയ കാര്യങ്ങൾ മേളയിലൂടെ നടത്താനാകും.
വാർഡ് മെമ്പർ സജിമോൻ വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ ജനകീയ പദ്ധതി മേള ഉദ്ഘാടനം ചെയ്തു. വൈക്കം സബ് ഡിവിഷൻ പോസ്റ്റ് ഇൻസ്പെക്ടർ പി.സുധീപ് വിഷയാവതരണം നടത്തി. ഐ പി പി ബി കോട്ടയം മാനേജർ നിധിൻ പ്രസാദ്,ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമ്മ വർഗീസ്, പഞ്ചായത്ത് അംഗം ഡൊമനിക് ചെറിയാൻ, ലല്ലിമോൻ ഫിലിപ്പ്, ഹനിജ ബിജുമോൻ , തലയോലപറമ്പ് പോസ്റ്റ് മാസ്റ്റർ ലീന , റാണി, തുടങ്ങിയവർ സംബന്ധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
