video
play-sharp-fill

നിങ്ങളുടെ കുട്ടി മൊബൈല്‍ ഫോണിന് അടിമപ്പെട്ടിരിക്കുകയാണോ..? എങ്കിൽ ശ്രദ്ധിക്കുക, ഈ മാരക രോഗത്തിന് ഇരയായേക്കാം; ലക്ഷണങ്ങളും പ്രതിവിധിയും അറിയാം…..

നിങ്ങളുടെ കുട്ടി മൊബൈല്‍ ഫോണിന് അടിമപ്പെട്ടിരിക്കുകയാണോ..? എങ്കിൽ ശ്രദ്ധിക്കുക, ഈ മാരക രോഗത്തിന് ഇരയായേക്കാം; ലക്ഷണങ്ങളും പ്രതിവിധിയും അറിയാം…..

Spread the love

ന്യൂഡല്‍ഹി: ഇന്നത്തെ കാലത്ത് കുട്ടികള്‍ പോലും മൊബൈല്‍ ഫോണിന് അടിമപ്പെട്ടിരിക്കുന്നു.

വലിയ പരിധി വരെ മാതാപിതാക്കള്‍ ഇതിന് ഉത്തരവാദികളാണ്.
ചെറിയ കുട്ടികള്‍ ഭക്ഷണം കഴിക്കാതിരിക്കുമ്ബോള്‍, മാതാപിതാക്കള്‍ അവര്‍ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി മൊബൈല്‍ ഫോണ്‍ നല്‍കുന്നു. പലപ്പോഴും, കുട്ടികള്‍ കരയാൻ തുടങ്ങുമ്പോഴും മാതാപിതാക്കള്‍ അവരെ സമാധാനിപ്പിക്കാൻ മൊബൈല്‍ ഫോണ്‍ നല്‍കുന്നു. ഇതുമൂലം കുട്ടികള്‍ മൊബൈല്‍ ഫോണിന് അടിമപ്പെടുന്നു.

എന്നാല്‍ ഇത് കുട്ടിയുടെ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ഇരകളാകുമെന്നും നിങ്ങള്‍ക്കറിയാമോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്താണ് വെര്‍ച്വല്‍ ഓട്ടിസം?

സ്‌മാര്‍ട്ട്‌ഫോണുകളിലും ടിവിയിലും ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകളിലും കൂടുതല്‍ സമയം ചിലവഴിക്കുന്ന കുട്ടികളില്‍ പല ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നു. വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ഫലങ്ങള്‍ നാല് – അഞ്ച് വയസ് പ്രായമുള്ള കുട്ടികളില്‍ പലപ്പോഴും കാണപ്പെടുന്നു.

മൊബൈല്‍ ഫോണ്‍, ടിവി, കംപ്യൂട്ടര്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകളോടുള്ള ആസക്തി മൂലമാണ് ഇത് സംഭവിക്കുന്നത്. സ്‌മാര്‍ട്ട്‌ഫോണുകളുടെ അമിത ഉപയോഗം മൂലം സമൂഹത്തിലെ മറ്റുള്ളവരുമായി സംസാരിക്കാനും ഇടപഴകാനും കുട്ടികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഈ അവസ്ഥയെ വെര്‍ച്വല്‍ ഓട്ടിസം എന്ന് വിളിക്കുന്നു.

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍

സമീപകാലത്ത്, രണ്ട് വയസിന് താഴെയുള്ള കുട്ടികളില്‍ വെര്‍ച്വല്‍ ഓട്ടിസം എന്ന രോഗം അതിവേഗം പടരുകയാണ്. ഇത് കാരണം കുട്ടികളില്‍ വിചിത്രമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഈ രോഗം വളരെ മാരകമാണ്, ഇത് നിങ്ങളുടെ കുട്ടിക്ക് മാനസിക വൈകല്യം വരെ ഉണ്ടാക്കും.

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ചില ലക്ഷണങ്ങള്‍ ഇവയാണ്.

* പെട്ടെന്ന് പ്രകോപിതനാകുന്നു

* വിളിക്കുമ്പോള്‍ പ്രതികരിക്കുന്നില്ല

* 2 വയസ് കഴിഞ്ഞിട്ടും സംസാരിക്കാൻ കഴിയുന്നില്ല

* കുടുംബാംഗങ്ങളെ തിരിച്ചറിയുന്നില്ല

* പേര് വിളിക്കുമ്പോള്‍ അവഗണിക്കുന്നു

* ഒരേ പ്രവര്‍ത്തനം ആവര്‍ത്തിക്കുന്നു

കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?

ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകളില്‍ നിന്ന് കുട്ടികളെ പൂര്‍ണമായും അകറ്റി നിര്‍ത്തുക. പലപ്പോഴും മാതാപിതാക്കള്‍ അവരെ സമീപത്ത് ഇരുത്തി മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ കാണിക്കാറുണ്ട്. ഈ ശീലം ഉപേക്ഷിക്കുക.

കുട്ടികളുടെ സ്‌ക്രീൻ സമയം പൂജ്യമായി കുറയ്ക്കുന്നതിന് ഊന്നല്‍ നല്‍കണം. അവരെ മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുക. ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

ഈ രോഗത്തിന്റെ ചികിത്സ ഡോക്ടര്‍മാരേക്കാള്‍ മാതാപിതാക്കളുടെ കൈകളിലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കുട്ടികളോട് സംസാരിക്കാൻ തുടങ്ങുക. നിങ്ങളുടെ മനോഭാവം പൂര്‍ണമായും പോസിറ്റീവായി നിലനിര്‍ത്തുക. കുട്ടികളോട് കളിക്കാൻ പറയുന്നതിന് പകരം അവരോടൊപ്പം സ്വയം കളിക്കുക.

സംഗീതം, കല തുടങ്ങിയ ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുക. അവരുടെ ഉറക്ക രീതി ശരിയാക്കാൻ ശ്രമിക്കുക. ഈ കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ, കുട്ടി ക്രമേണ മൊബൈലില്‍ നിന്ന് മാറി മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങും.