video
play-sharp-fill

ഒരു ദിവസത്തില്‍ ഇനി ’25 മണിക്കൂറാകാൻ സാധ്യത’;പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രലോകം.

ഒരു ദിവസത്തില്‍ ഇനി ’25 മണിക്കൂറാകാൻ സാധ്യത’;പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രലോകം.

Spread the love

 

സ്വന്തം ലേഖിക 

മ്യൂണിച്ച്‌: ലോകത്ത് ഒരു ദിവസം എന്ന് പറയുന്നത് 24 മണിക്കൂറാണ്. എന്നാല്‍ ഭാവിയില്‍ ഇത് 25 മണിക്കൂറായി ഉയര്‍ത്താൻ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പഠന റിപ്പോര്‍ട്ട്.ഭൂമിയിലെ ഒരു ദിവസം 25 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്ന് മ്യൂണിച്ച്‌ സാങ്കേതിക സര്‍വകലാശാലയിലെ (TUM) ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ ഗവേഷണം ഭൂമിയുടെ ഭ്രമണ വേഗത മനസിലാക്കുന്നതില്‍ സുപ്രധാന മുന്നേറ്റം അടയാളപ്പെടുത്തുന്നു.വ്യത്യസ്ത ഖരവസ്തുക്കളുടെയും ദ്രാവകങ്ങളുടെയും മിശ്രിതം ഭൂമിയുടെ ഭ്രമണ വേഗതയെ ബാധിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഭൂമിയുടെ ഭ്രമണത്തിലെ ഏറ്റക്കുറച്ചിലുകള്‍ ജ്യോതിശാസ്ത്രത്തിന് വളരെ പ്രധാനമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അള്‍റിച്ച്‌ ഷ്രെയ്ബര്‍ പറയുന്നു. ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് സ്ഥാപനം പ്രത്യേക തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. ഇതിനെ റിംഗ് ലേസര്‍ എന്നാണ് വിളിക്കുന്നത്. ഭൂമിയുടെ ഭ്രമണത്തിന്റെ പാറ്റേണും വേഗതയും അളക്കുക എന്നതാണ് ഇതിന്റെ ജോലി. ഭൂമിയുടെ ചലനത്തിലെ ചെറുതും വലുതുമായ മാറ്റങ്ങള്‍ പോലും എളുപ്പത്തില്‍ തിരിച്ചറിയാൻ കഴിയുന്ന തരത്തില്‍ റിംഗ് ലേസര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു.ഖരവും ദ്രാവകവും പോലുള്ളവ ഭൂമിയുടെ ഭ്രമണ വേഗതയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ മാറ്റങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് പുതിയ വിവരങ്ങള്‍ നല്‍കുകയും എല്‍ നിനോ പോലുള്ള കാലാവസ്ഥയുമായി ബന്ധപ്പെട്ട മാറ്റങ്ങളുടെ ഫലങ്ങള്‍ മനസിലാക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിനോസറുകളുടെ കാലത്ത് ഒരു ദിവസം 23 മണിക്കൂറായിരുന്നുവെന്നും 1.4 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ്, ഒരു ദിവസത്തിന് 18 മണിക്കൂര്‍ 41 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു. എല്ലാം ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്ന തരത്തിലല്ല മാറ്റമെന്നും ഇത് ക്രമേണ സംഭവിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച്‌ ഏകദേശം 200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു ദിവസം 25 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു.