
‘എല്ലാവരും പ്രാര്‍ഥിച്ചതിനെക്കാള്‍ ഒരു ലെവല്‍ കൂടുതല്‍ എന്റെ ഭാര്യ പ്രാര്‍ഥിച്ചു’; തിരുപ്പതിയിലെത്തി മിഥുന് വേണ്ടി മൊട്ടയടിച്ച് ലക്ഷ്മി; അഭിനന്ദിച്ച് ആരാധകര്‍
കൊച്ചി: കഴിഞ്ഞ മാര്‍ച്ചിലാണ് നടനും അവതാരകനുമായ മിഥുന് ബെല്‍സ് പള്‍സി എന്ന രോഗം സ്ഥിരീകരിച്ചത്.
ദിവസങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം ചികിത്സയുടെ ഓരോ ഘട്ടത്തിലും തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാധകരെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചുരുന്നു.
മികച്ച ചികിത്സയിലൂടെ താരം പൂര്‍ണമായും സുഖം പ്രാപിക്കുകയും ചെയ്‌തു. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരും നന്ദി അറിയിച്ച് താരം ഇൻസ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തിരുന്നു.
ഇപ്പോഴിതാ താരം കുടുംബ സമേധം തിരുപ്പതി ക്ഷേത്രത്തിലെത്തിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. അസുഖബാധിതനായി താരം ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ സുഖപ്രാപ്‍ത്തിക്ക് വേണ്ടി ഭാര്യ ലക്ഷ്മി മുടി തിരുപ്പതിയില്‍ നല്‍കുമെന്ന് നേര്‍ന്നിരുന്നു അതിന്റെ ഭാഗമായിട്ടാണ് കുടുംബം ക്ഷേത്രത്തില്‍ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊട്ടയടിച്ച ലക്ഷ്മിയോടൊപ്പമുള്ള ചിത്രവും മിഥുൻ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനയുടെ ഫലമായിട്ടാണ് തന്റെ ആരോഗ്യം തിരിച്ചുകിട്ടിയത്. എന്നാല്‍ ലക്ഷ്മി ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ഥിച്ചിരുന്നു.
അസുഖം മാറാൻ ഭാര്യ നേര്‍ന്നത് തിരുപ്പതില്‍ മുടി കൊടുക്കാമെന്നാണ്. അങ്ങനെ ചിഞ്ചുക്കുട്ടി മൊട്ടക്കുട്ടിയായി. ഇതില്‍ കൂടുതല്‍ താൻ എന്താണ് ലക്ഷ്മിയോട് ചോദിക്കേണ്ടതെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ മിഥുൻ പറയുന്നു.
ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആളുകളാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ഈ സ്‌നേഹം കണ്ട് കണ്ണ് നിറയുന്നുവെന്നും ലക്ഷ്മിയോട് ബഹുമാനമെന്നും ആരാധകര്‍ കുറിച്ചു.