video
play-sharp-fill

പിടിയിലായ പത്മകുമാര്‍ ചാത്തന്നൂരില്‍ ബേക്കറി നടത്തുന്നയാൾ ;തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വെള്ള ഡിസയര്‍ കാര്‍ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തി; കേസില്‍ ഭാര്യക്കും മകള്‍ക്കും പങ്കില്ലെന്ന് പൊലീസിനോട് പത്മകുമാര്‍

പിടിയിലായ പത്മകുമാര്‍ ചാത്തന്നൂരില്‍ ബേക്കറി നടത്തുന്നയാൾ ;തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വെള്ള ഡിസയര്‍ കാര്‍ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തി; കേസില്‍ ഭാര്യക്കും മകള്‍ക്കും പങ്കില്ലെന്ന് പൊലീസിനോട് പത്മകുമാര്‍

Spread the love

സ്വന്തം ലേഖകൻ 

കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാറാണ് പ്രതിയെന്ന് അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാര്‍.

 

ഇയാളുടെ വീട്ടില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വെള്ളക്കാരും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചാത്തന്നൂരില്‍ മാമ്ബള്ളിക്കുന്നത്ത് പത്മകുമാര്‍ പ്രദേശത്ത് ബേക്കറി നടത്തുന്നയാളാണ്. ഇയാള്‍ക്കൊപ്പം തെങ്കാശിയില്‍ നിന്നും അറസ്റ്റിലായത് ഭാര്യയും മകളുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വീട്ടുമുറ്റത്തു നിന്നും വെള്ള ഡിസയര്‍ കാര്‍ കണ്ടെത്തിയിട്ടുണ്ട്. നീലക്കാറും കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറും പത്മകുമാറിന്റെ പേരിലാണ്. രണ്ടാംദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറില്‍ ഇയാളുണ്ടായിരുന്നു. വെള്ളക്കാര്‍ സംഭവ ദിവസം നമ്ബര്‍പ്ലേറ്റ് മാറ്റിയാണ് കണ്ടെത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.

കേസില്‍ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. കുട്ടിയുടെ പിതാവുമായുള്ള സാമ്ബത്തികത്തര്‍ക്കമാണ് കാരണമെന്ന് പ്രതികള്‍.

 

പത്മകുമാറിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളിലേതിന് സമാനമായി സ്വിഫ്റ്റ് ഡിസയര്‍ പത്മകുമാറിന്റെ വീടിന് മുന്നിലുണ്ട്. ഇന്ന് ഉച്ചയോടെയാണ് തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്ന് കൊല്ലം എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 3 പേരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവര്‍ തമിഴ്‌നാട്ടിലേക്ക് പോയത് ഇന്നലെ വൈകിട്ടാണെന്നാണ് വിവരം. ഇന്നലെ പകലും ഇവര്‍ കൊല്ലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു. നിലവില്‍ ഇവരെ അടൂര്‍ ക്യാംപിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന നീല കാറും അടൂരിലെത്തിച്ചിട്ടുണ്ട്

 

ഇന്ന് ഉച്ചയ്ക്ക് 2.30 ന് തെങ്കാശി പുളിയറയില്‍ നിന്നാണ് കൊല്ലം കമ്മിഷണറുടെ സ്‌ക്വാഡ് പ്രതികളെ പിടികൂടിയത്. മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

 

അറസ്റ്റുചെയ്യുന്നതായി കൊല്ലം കമ്മി ഷണറുടെ സ്‌ക്വാഡ് അറിയിച്ചപ്പോള്‍ ചെറുത്തുനില്‍പ്പില്ലാതെ പ്രതികള്‍ കീഴടങ്ങി. കൊല്ലത്തെത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്യും. അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സാമ്ബത്തിക ഇടപാടാണ് പിന്നിലെന്ന് പൊലീസ് പറയുമ്ബോഴും കൂടുതല്‍ കാര്യങ്ങള്‍ ചോദ്യം ചെയ്യലിലൂടെ പുറത്തുവരാനുണ്ട്