play-sharp-fill
ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയുടെ മറവില്‍ ലഹരിവില്‍പ്പന; രണ്ടരകിലോ കഞ്ചാവും എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയുടെ മറവില്‍ ലഹരിവില്‍പ്പന; രണ്ടരകിലോ കഞ്ചാവും എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയുടെ മറവില്‍ ലഹരിവില്‍പ്പന നടത്തിയവര്‍ പിടിയില്‍.

കരമന സ്വദേശി അനീഷ്, ശ്രീകാര്യം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.

പ്രതികളില്‍ നിന്നും രണ്ടരക്കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി. തിരുവനന്തപുരത്ത് നിന്നും ബാലരാമപുരം നരുവാമൂട് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ലഹരി വസ്തുക്കള്‍ വാടകവീട്ടില്‍ സൂക്ഷിച്ച്‌ വച്ച്‌ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.