
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: കേരള സാമൂഹ്യ സുരക്ഷ മിഷനും, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തു സംയുക്തമായി നടത്തുന്ന ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡിനുള്ള (യൂ.ഡി.ഐ.ഡി) ബ്ലോക്ക് തല അദാലത്ത് ശനിയാഴ്ച (ഡിസംബർ 2) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും.
കുമരകം, അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര, നീണ്ടൂർ, എന്നീ പഞ്ചായത്തുകളിലെയും, ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെയും താമസക്കാർക്ക് പങ്കെടുക്കാം.
ഭിന്നശേഷി ഉള്ള ആളുകൾ നേരിട്ട് ഹാജരാകേണ്ടതില്ല. പകരം, രേഖകൾ സഹിതം മറ്റൊരാൾക്ക് അദാലത്തിൽ പങ്കെടുക്കാവുന്നതാണ്