“അന്ന് അവളെ കാറിലേക്ക് വലിച്ചുകയറ്റുമ്പോള്‍ ഞാൻ കാറില്‍ ശക്തമായി പിടിത്തമിട്ടിരുന്നു.കാറിലുണ്ടായിരുന്നവര്‍ തള്ളിയിട്ടപ്പോഴുണ്ടായ മുറിവ് ഉണങ്ങി”; ജോനാഥൻ.

Spread the love

സ്വന്തം ലേഖിക

കൊല്ലം:”രണ്ട് അങ്കിള്‍ മാരും രണ്ട് ആന്റിമാരും ചേര്‍ന്നാണ് കാറില്‍ തട്ടിക്കൊണ്ടുപോയതെന്ന് അബിഗേല്‍ പറഞ്ഞതായി ജോനാഥൻ പറയുന്നു.അന്ന് അവളെ കാറിലേക്ക് വലിച്ചുകയറ്റുമ്ബോള്‍ ഞാൻ കാറില്‍ ശക്തമായി പിടിത്തമിട്ടിരുന്നു. കാറിലുണ്ടായിരുന്നവര്‍ എന്നെ തള്ളിയിട്ടപ്പോഴുണ്ടായ മുറിവ് ഉണങ്ങി. ഇപ്പോള്‍ ചെറിയ വേദനയുണ്ട്. അനിയത്തിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയുടെണ്ടെന്നും ജോനാഥൻ പറഞ്ഞു.

തന്റെ ജീവൻ കൊടുത്തും സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ച ജോനാഥനാണിപ്പോള്‍ താരം.കഴിഞ്ഞ ദിവസം രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ജോനാഥനെ അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം വരെ ആശങ്ക തളം കെട്ടി നിന്ന ജോനാഥന്റെ മുഖത്തിപ്പോള്‍ സഹോദരിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷമാണ്. കൊല്ലം വിക്‌ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരിക്കൊപ്പമാണ് ഇപ്പോഴുള്ളത്.തുടക്കത്തില്‍ പൊലീസ് അന്വേഷണത്തിന് സഹായകമായതും ജോനാഥന്റെ മൊഴിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group