വാഹനം ഓടിക്കുന്നതിനിടയില്‍ പെരുവ സ്വദേശിയായ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു ; നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓട്ടം പോയി വരുന്ന വഴിയാണ് മരിച്ചത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പെരുവ: വാഹനം ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. അവര്‍മ ചെമ്മനത്തില്‍ പി.കെ. ശശി(58) യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓട്ടം പോയി വരുന്ന വഴിയാണ് സംഭവം. ഉടൻതന്നെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പെരുവ സ്റ്റാൻഡിലെ കാര്‍ ഡൈവറായിരുന്ന ശശിയുടെ വാഹനത്തിലാണ് മുളക്കുളം പഞ്ചായത്തില്‍ ദീര്‍ഘകാലം വിവിധ പത്രങ്ങള്‍ കടുത്തുരുത്തിയില്‍നിന്നും എത്തിച്ചിരുന്നത്. നാളുകളായി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍. ഭാര്യ ബിനു തിരുവാങ്കുളം ചക്കുപ്പറമ്ബില്‍ കുടുംബാംഗം. മക്കള്‍ കാര്‍ത്തിക (എറണാകുളം എയര്‍പോര്‍ട്ടില്‍ വിദ്യാര്‍ഥി), മാളവിക (വിദ്യാര്‍ഥിനി സെന്‍റ് സ്റ്റീഫൻസ് കോളജ് ഉഴവൂര്‍).