video
play-sharp-fill

നിയമ സഹായം നല്‍കാൻ വിളിച്ചുവരുത്തി, ഓഫീസ് മുറിയില്‍ വെച്ച് പീഡിപ്പിച്ചു; ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ ബലാത്സംഗകേസ്

നിയമ സഹായം നല്‍കാൻ വിളിച്ചുവരുത്തി, ഓഫീസ് മുറിയില്‍ വെച്ച് പീഡിപ്പിച്ചു; ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ ബലാത്സംഗകേസ്

Spread the love

കൊച്ചി: പീഡന കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതിന് ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡ‍ര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അഭിഭാഷകനായ പി.ജി.മനുവിനെതിരെയാണ് ചോറ്റാനിക്കര പൊലീസ് കേസെടുത്തത്. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് നടപടി. 2018 ല്‍ ഉണ്ടായ കേസില്‍ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്.

പൊലീസ് നിര്‍ദ്ദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്. കേസില്‍ സഹായം നല്‍കാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഒക്ടോബര്‍ 10 നാണ് പീഡനം. തുടര്‍ന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തെന്ന് പരാതിയില്‍ പറയുന്നു.