video
play-sharp-fill

ആർപ്പോ…ആർപ്പൂക്കര ചുണ്ടൻ ; കോട്ടയം ജില്ലയിൽ വള്ളംകളി പ്രേമികളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ആദ്യ ചുണ്ടൻ

ആർപ്പോ…ആർപ്പൂക്കര ചുണ്ടൻ ; കോട്ടയം ജില്ലയിൽ വള്ളംകളി പ്രേമികളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ആദ്യ ചുണ്ടൻ

Spread the love

സ്വന്തം ലേഖകൻ

ചുണ്ടൻ വള്ളങ്ങളുടെ ഈറ്റില്ലം കുട്ടനാടെങ്കിൽ അപ്പർ കുട്ടനാട്ടിൽ നിന്ന് ഒരു ചുണ്ടൻ വള്ളം പിറവിയെടുക്കുന്നു “ആർപ്പൂക്കര ചുണ്ടൻ” . മീനച്ചിലാറിന്റെ കൈവഴികൾ കടന്നുപോകുന്ന കോട്ടയം ജില്ലയിൽ വള്ളംകളി പ്രേമികളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ആദ്യ ചുണ്ടൻ വള്ളമാകും ആർപ്പൂക്കര ചുണ്ടൻ.

ഒരു കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. ഡിസംബർ 10 ന് ആർപ്പൂക്കരയിൽ വെച്ച് ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ ആർപ്പൂക്കര ചുണ്ടൻ നിർമ്മാണ സംഘാടക സമിതിയെ തെരഞ്ഞെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ നിന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ എത്തുന്ന ആർപ്പൂക്കര ചുണ്ടനെ വരവേൽക്കാൻ ജലോത്സവ ലോകം കാത്തിരിക്കുകയാണ്..2025 നെഹ്‌റു ട്രോഫി മുതൽ കുട്ടനാട്ടിലെ ചുണ്ടൻ വള്ളങ്ങൾക്കൊപ്പം ആർപ്പൂക്കര ചുണ്ടനും മത്സരങ്ങളിൽ പങ്കെടുക്കും.