
കൊച്ചി: തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ വീണ്ടും വോട്ട് എണ്ണിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയര്‍.
എസ്‌എഫ്‌ഐ ചെയര്‍മാൻ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടതെന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു.
റീ ഇലക്ഷൻ നടത്തണമെന്നായിരുന്നു കെ എസ് യുവിന്‍റെയും കേരള വര്‍മ്മയിലെ വിദ്യാര്‍ത്ഥികളുടെയും ആവശ്യം, വീണ്ടും വോട്ട് എണ്ണണമെന്നതല്ല. എന്നാല്‍ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എല്ലാ തരത്തിലും കേരള വര്‍മ്മ ക്യാമ്ബസില്‍ നടന്നത് ജനാതിപത്യ വിരുദ്ധ തെരഞ്ഞെടുപ്പാണെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുസാറ്റ് ദുരന്തത്തില്‍ സര്‍വകലാശാലയില്‍ നടക്കുന്നത് ആരൊക്കയോ രക്ഷിക്കാനുള്ള ശ്രമമാണ്. സംഭവത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം വേണമെന്നും കെഎസ്‍യു ആവശ്യപ്പെട്ടു.
ഡിസംബര്‍ രണ്ടിന് ഒമ്ബത് മണിക്കാണ് റീ കൗണ്ടിങ് നടക്കുക. പ്രിൻസിപ്പലിന്റെ ചേംബറിലാവും വോട്ടെണ്ണല്‍. വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കേരള വര്‍മ്മ കോളേജില്‍ എസ്‌എഫ്‌ഐ ചെയര്‍മാൻ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കി റീ കൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് റീ കൗണ്ടിങ് നടത്തുന്നത്.