
കൊച്ചി: ആര്‍ത്തവ സമയത്ത് വയറു വേദന, ശരീര വേദന, പേശി വലിവ് എന്നിവ സ്ത്രീകളില്‍ സാധാരണയാണ്.
ഇത്തരം സാഹചര്യങ്ങളില്‍ പലരും വേദനയ്‌ക്ക് പെട്ടന്നുള്ള പരിഹാരമായി വേദനസംഹാരിയെ ആശ്രയിക്കാറുണ്ട്.
എന്നാല്‍ വേദനസംഹാരികള്‍ കഴിക്കുന്നത് ശരീരത്തിനെ എങ്ങനെ ബാധിക്കുമെന്നതില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകാറുണ്ട്.
ഗര്‍ഭപാത്രത്തില്‍ ആര്‍ത്തവത്തിന് മുൻപായി രൂപപ്പെടുന്ന എൻഡോമെട്രിയം എന്ന പാളിയെ പുറന്തള്ളുകയും ഗര്‍ഭപാത്രത്തെ ചുരുക്കാനും സഹായിക്കുന്ന ലിപിഡ് സംയുക്തങ്ങളാണ് പ്രോസ്റ്റാഗ്ലാൻഡിനുകള്‍. ഇവയുടെ ഉയര്‍ന്ന തോതാണ് ചിലരില്‍ കൂടിയ വേദനയ്ക്കും പേശിവലിവിനും കാരണമാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആസ്പിരിൻ, ഡിക്ലോഫെനാക്, ഐബുപ്രോഫെൻ പോലുള്ളവ പ്രോസ്‌റ്റോഗ്ലാൻഡിന്റെ പ്രവര്‍ത്തനം കുറയ്ക്കുന്നതിലൂടെ വേദനയ്ക്ക് ശമനം നല്‍കുന്നു. ആര്‍ത്തവ സമയത്ത് എട്ട് മണിക്കൂറിനിടെ ഒരു വേദനസംഹാരി വരെ കഴിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ വേദനസംഹാരിയുടെ അമിത ഉപഭോഗം വൃക്കകളെ ദോഷകരമായി ബാധിക്കും. എന്നാല്‍ വേദനയും പേശിവലിവും നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന പക്ഷം ഗൈനക്കോളജിസ്‌റ്റിനെ കണ്ട് ചികിത്സ തേടേണ്ടതാണ്.
എപ്പോഴും വേദനസംഹാരികളെ ആശ്രയിക്കുന്നതിനെക്കാള്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കുന്നതാണ് നല്ലത്.
ആര്‍ത്തവ സമയത്തെ വേദന ലഘൂകരിക്കാൻ ചില പ്രകൃതിദത്തമായ വഴികള്‍
നന്നായി വെള്ളം കുടിക്കുക
തക്കാളി, ബെറിപഴങ്ങള്‍, പൈനാപ്പിള്‍, ഇഞ്ചി, പച്ചിലകള്‍, ആല്‍മണ്ട്, വാള്‍നട്ട് പോലുള്ള ആന്റി ഇൻഫ്‌ളമേറ്ററി ഭക്ഷണവിഭവങ്ങള്‍ കഴിക്കാം.
വൈറ്റമിൻ ഡി, ഇ, ഒമേഗ ഫാറ്റി ആസിഡുകള്‍ പോലുള്ള ഡയറ്ററി സപ്ലിമെന്റുകള്‍ കഴിക്കാം.
അടിവയറ്റില്‍ ചൂട് വയ്‌ക്കാം.
ലഘുവായ വ്യായാമങ്ങള്‍ ശരീരത്തില്‍ എൻഡോര്‍ഫിനുകള്‍ പുറത്ത് വിട്ട് പേശികള്‍ക്ക് അയവ് നല്‍കും.
ആര്‍ത്തവ സമയത്ത് ഇക്കാര്യങ്ങള്‍ ഒഴിവാക്കാം
വറുത്ത ഭക്ഷണങ്ങള്‍
പാലും മറ്റ് പാലുല്‍പ്പന്നങ്ങള്‍
കൊഴുപ്പുള്ള ഭക്ഷണങ്ങള്‍
കാപ്പി (കഫീൻ അടങ്ങിയ ഭക്ഷണങ്ങള്‍)