
സ്വന്തം ലേഖകൻ
കോട്ടയം : മിനച്ചിലാറ്റിൽ കിടങ്ങൂർ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാമ്പാടി പൊന്നപ്പൻ സിറ്റി സ്വദേശി ജെസ് വിൻ റോയിയാണ് മരിച്ചത്.ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ജെസ്വിൻ ഒഴുക്കിൽപ്പെട്ടത്.ചെക്ക് ഡാമിന് കുറുകെ നീന്തുന്നതിനിടെ കുഴഞ്ഞ് ഒഴുക്കിൽ പെടുകയായിരുന്നു.
ജസ് വിനൊപ്പം ആറ്റിലിറങ്ങിയ സുഹൃത്ത് ആരോമൽ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും മുങ്ങി പോകുകയായിരുന്നു. കിടങ്ങൂർ പോലീസും പാലായിൽ നിന്നും ഫയർഫോഴ്സും ഈരാറ്റുപേട്ടയിൽ നിന്നും ടീം എമർജൻസിയും, ടീം നന്മക്കൂട്ടവുമാണ് തിരച്ചിൽ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാത്രി 7 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതേത്തുടർന്ന് ബുധനാഴ്ച വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.