video
play-sharp-fill

കുമരകത്തെ ഇടിക്കൂട്ടങ്ങൾ നാടിന് അഭിമാനമായി: കരാട്ടെയിൽ സ്വർണം നേടി കുമരകത്തെ 3 പെൺകുട്ടികൾ

കുമരകത്തെ ഇടിക്കൂട്ടങ്ങൾ നാടിന് അഭിമാനമായി: കരാട്ടെയിൽ സ്വർണം നേടി കുമരകത്തെ 3 പെൺകുട്ടികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കുമരകത്തെ ഇടിക്കൂട്ടങ്ങൾ നാടിന് അഭിമാനമായി.
മാഞ്ഞൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന കോട്ടയം ജില്ലാതല കരാട്ടെ മത്സരത്തിൽ 14 മുതൽ 17 വയസ്സുവരെയുള്ളവരുടെ ടീം കാറ്റ ഇനത്തിൽ ഒന്നാം സ്ഥാനം കുമരകം സ്വദേശിനികൾക്കാണ്.

 

അഗിനേഷ്മ സന്തോഷ്, സി.ആർ ശ്രീനന്ദ, ഐശ്വര്യ സന്തോഷ് എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്. ജില്ലാ തലത്തിലെ വിജയത്തോടെ അടുത്ത മാസം നടക്കുന്ന സംസ്ഥാനതല കരാട്ടെ മത്സരത്തിൽ പങ്കെടുക്കാനും ഇവർക്ക് യോഗ്യത ലഭിച്ചു. കുമരകം ആപ്പിത്തറ സന്തോഷിൻ്റെയും രശ്മിയുടെയും മകളാണ് അഗിനേഷ്മ., നാഷ്ണാന്തറ സന്തോഷിൻ്റെയും നിഷയുടെയും മകളാണ് ഐശ്വര്യ സന്തോഷ്‌.,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ചെമ്പിത്തറ രാജേഷിന്റെയും സൂര്യയുടേയും മകളാണ് ശ്രീനന്ദ സി.ആർ. സെൻസെയ് അമോൻ സി.പിയുടെ കീഴിൽ കഴിഞ്ഞ അഞ്ച് വർഷമായി കൈ ഹോ ജു ക്കു തിരുവാർപ്പിലും റോയ്സ് ആർക്കേഡ് കുമരകം എന്നീ കരാട്ടെസ്കൂളുകളിലായ് ഇവർ പരിശീലനം നടത്തി വരുന്നു. എസ്.കെ.എം ഹയർ സെക്കൻ്ററി സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനികൾ ആണ് മൂവരും.