
കാസര്‍കോട്: ക്ലാസില്‍ ബോധരഹിതയായി വീണ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗകാതിക്രമണം നടത്തിയെന്ന പരാതിയില്‍ കേന്ദ്ര സര്‍വകലാശാല അസി. പ്രൊഫസര്‍ക്ക് സസ്പെൻഷൻ.
ഇംഗ്ലീഷും താരതമ്യ വിഭാഗവും വകുപ്പ് അസി. പ്രൊഫസര്‍ ഡോ. ഇഫ്തികര്‍ അഹമ്മദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്.
ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
നടപടിയുടെ കാലയളവില്‍ സര്‍വകലാശാല ആസ്ഥാനം വിട്ട് പോകാൻ പാടില്ലെന്ന് വൈസ് ചാൻസലര്‍ ഇറക്കിയ ഉത്തരവില്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍13നാണ് പരാതിക്കാധാരമായ സംഭവം നടന്നത്. ക്ലാസില്‍ അശ്ലീല കാര്യങ്ങള്‍ ഉദാഹരിച്ച് ക്ലാസെടുക്കുന്ന അധ്യാപകനെതിരെ നിരന്തരമായി നിലനിന്നിട്ടുണ്ടായിരുന്ന ആരോപണങ്ങള്‍ നവംബര്‍ 13 പി.ജി. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയോട് കാണിച്ച ലൈംഗിക അതിക്രമത്തോടെ പരാതിയിലെത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ലാസില്‍ ബോധരഹിതയായ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗിക താല്‍പര്യം വച്ച് പെരുമാറിയെന്നാണ് പരാതിയിലുള്ളത്. സര്‍വകലാശാലക്ക് അകത്തുള്ള ആശുപത്രിയില്‍ ആരോപണ വിധേയൻ തന്നെ വിദ്യാര്‍ഥിനിയെ എത്തിക്കുകയും അവിടെ പെണ്‍കുട്ടിയോട് സഭ്യേതരമായ നിലയില്‍ പെരുമാറിയ അധ്യാപകനെ ആശുപത്രിയിലെ ഡോക്ടര്‍ പറുത്താക്കുകയുമായിരുന്നു.
തുടര്‍ന്ന് ജില്ല ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയും സഹപാഠികളും വൈസ് ചാനസലര്‍ക്ക് പരാതി നല്‍കിയപ്പോള്‍ പരാതി പൂഴ്ത്തിവെക്കാനും പിൻവലിപ്പിക്കാനും ശ്രമം നടന്നു.