
കൊല്ലം: ആശ്രാമത്ത് കുട്ടിയെ ഇറക്കി വിട്ട സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന.
കേസില്‍ സംശയ നിഴലിലുള്ള യുവതിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് അനൗദ്യോഗിക വിവരം. പൊലീസ് കസ്റ്റഡിയിലുള്ള ഒരാള്‍ ജിം ഷാജഹാൻ എന്ന് വിളിക്കുന്ന സ്ഥിരം കുറ്റവാളിയാണെന്നാണ് സൂചന. കുണ്ടറ കുഴിയം സ്വദേശിയാണ് ഇയാള്‍. രേഖാ ചിത്രത്തിലെ സാമ്യത്തിലൂടെ തന്നെ ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
പിന്നാലെ പൊലീസില്‍ മോചന ദ്രവ്യത്തിന് വിളിച്ച സ്ത്രീയേയും കണ്ടെത്തി. സ്ത്രീയാണ് തട്ടിക്കൊണ്ടു പോകലിലെ മുഖ്യസൂത്രധാരയെന്നാണ് സൂചന. ഇവരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. രാത്രി ഏഴര വരേയും ഇത്തരം നടപടികളിലേക്ക് കടന്നിട്ടില്ല. എന്നാല്‍ പൊലീസ് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജിം ഷാജഹാൻ എന്ന ആളിനെ പൊലീസ് അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുഴിയം സ്വദേശിയാണ് പ്രധാനമായും സംശയ നിഴലിലുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സാമ്ബത്തിക കുറ്റകൃത്യത്തില്‍ പങ്കാളിയായിരുന്ന സ്ത്രീയാണ് അറസ്റ്റിലായതെന്നാണ് ലഭ്യമായ വിവരം. ഇവര്‍ക്ക് കൊല്ലം ചിന്നക്കടയില്‍ വീടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വീട്ടിലാകാം കുട്ടിയെ ഒളിവില്‍ താമസിപ്പിച്ചതെന്ന സംശയവും പൊലീസിനുണ്ട്.
ചോദ്യം ചെയ്യലിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ഓയൂരിലെ തട്ടിക്കൊണ്ടു പോകലില്‍ വലിയ ഗൂഢാലോചന നടന്നുവെന്നാണ് സൂചന. ഇതില്‍ ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം.
എഡിജിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും.
മോചിപ്പിക്കപ്പെട്ട ആറു വയസ്സുകാരിയില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോയവരുടെ ഫോട്ടോ കാട്ടി കുട്ടിയില്‍ നിന്നും പ്രതികളില്‍ കൂടുതല്‍ വ്യക്തത വരുത്തും. അതിനിടെ ജിം ഷാജഹാനെ കുട്ടിയുടെ മുത്തച്ഛൻ തിരിച്ചറിഞ്ഞു.
പ്രതികളെ പിടികൂടിയതാണോ കീഴടങ്ങിയതാണോ എന്നതിലൊന്നും വ്യക്തത വന്നിട്ടില്ല. ഇവര്‍ കസ്റ്റഡിയില്‍ ഉണ്ടെന്ന് പോലും പൊലീസ് സ്ഥിരീകരിക്കുന്നില്ല. കേരളത്തില്‍ കേട്ടു കേള്‍വിയില്ലാത്ത തട്ടിക്കൊണ്ടു പോകലാണ് സംഭവിച്ചത്. ലിങ്ക് റോഡില്‍ നിന്നും ഓട്ടോ പിടിച്ച് കുട്ടിയുമായെത്തിയ യുവതിയാണ് കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച് മടങ്ങിയത്.