
സ്വന്തം ലേഖകൻ
ഉത്തരകാശി: സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ ദൗത്യസംഘം പുറത്തെത്തിച്ച് തുടങ്ങി. ടണലിന് അകത്തേക്ക് പ്രവേശിച്ച് തൊഴിലാളികള്‍ ഓരോരുത്തരെയും പുറത്തെത്തിക്കുകയാണ്.
ദേശീയ, സംസ്ഥാന ദുരന്തനിരവാരണ സേനാംഗങ്ങള്‍ സ്ഥലത്തുണ്ട്. കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളെയും പുറത്തെത്തിക്കാൻ 2-3 മണിക്കൂറുകള്‍ ആവശ്യമായി വന്നേക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
41 പേരില്‍ ആദ്യത്തെ ആള് തുരങ്കത്തിന് പുറത്തെത്തി. ഇദ്ദേഹത്തെ ആംബുലൻസില്‍ കയറ്റിയാണ് ടണലിന് പുറത്തേക്ക് എത്തിച്ചത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ദുരന്തമുഖത്ത് 41 ആംബുലൻസുകള്‍ സജ്ജമാണ്.
പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം അതിഗുരുതര അവസ്ഥയിലുള്ളവരെയാണ് ആംബുലൻസ് മാര്‍ഗം ഋഷികേശിലെ എയിംസിലെത്തിക്കുക.
രാത്രിയായതിനാല്‍ സുരക്ഷ പരിഗണിച്ചാണ് ഹെലികോപ്റ്റര്‍ മാര്‍ഗം ഉപേക്ഷിക്കുമെന്നാണ് വിവരം.
പ്രാഥമിക വൈദ്യസഹായം ലഭ്യമാക്കുന്നതിന് ടണലിനുള്ളില്‍ തന്നെ സൗകര്യം ഒരുക്കിയിരുന്നു. താത്കാലിക മെഡിക്കല്‍ ഫെസിലിറ്റിയാണ് തയ്യാറാക്കിയിരുന്നത്. മതിയായ ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഇവിടെ സജ്ജമായിരുന്നു
17 ദിവസം നീണ്ട രക്ഷാദൗത്യമാണ് കടുത്ത വെല്ലുവിളികള്‍ക്കൊടുവില്‍ വിജയകരമായി പൂര്‍ത്തിയായത്. രക്ഷാദൗത്യസംഘത്തിന്റെ രാപ്പകലില്ലാതെയുള്ള ഏകോപനവും 41 തൊഴിലാളികളുടെ അസാമാന്യ മനക്കരുത്തും ഫലം കാണുകയായിരുന്നു.
റാറ്റ്-ഹോള്‍ മൈനിംഗ് വിദഗ്ധരാണ് അവിശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരക്കാൻ നേതൃത്വം നല്‍കിയത്.