പള്ളിയിൽ അതിക്രമിച്ചു കയറി നേർച്ചപ്പെട്ടിയില്‍ നിന്നും പണം മോഷ്ടിക്കാൻ ശ്രമം: മധ്യവയസ്കനെ പിടികൂടി കോട്ടയം ഈസ്റ്റ് പോലീസ്

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : പൂമറ്റം സെന്റ് ആന്റണീസ് പള്ളിയിൽ മോഷണത്തിന് ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കേളൂർ ഭാഗത്ത് കുന്നുപറമ്പ് വീട്ടിൽ ( കുറുപ്പന്തറ ഭാഗത്ത് വാടകയ്ക്ക് താമസം ) ജോർജ് (56) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം പള്ളിയിൽ അതിക്രമിച്ചു കയറി പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന നേർച്ചപ്പെട്ടിയില്‍ നിന്നും പണം മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വൈക്കം, കുമരകം, വിയ്യൂർ, നോർത്ത് പറവൂർ എന്നീ സ്റ്റേഷനുകളിൽ മോഷണ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.