Spread the love

തിരുവനന്തപുരം: പൂയപ്പള്ളിയില്‍ ആറുവയസുകാരി അബിഗേല്‍ സാറയെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് കസ്‌റ്റഡിയിലെടുത്ത രണ്ടുപേരെ വിട്ടയച്ചു.

video
play-sharp-fill

ശ്രീകണ്‌ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് രാവിലെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്ററിലെ രണ്ടുപേരെയാണ് വിട്ടയച്ചതെന്നാണ് വിവരം.

ഇവരില്‍ നിന്ന് 15 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബിഗേല്‍ സാറയ്ക്കായുള്ള നാടിന്റെ തെരച്ചില്‍ 19 മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞു. കേരളം മുഴുവൻ അരിച്ചുപെറുക്കുകയാണ് പൊലീസ്.

കുഞ്ഞിന് ആപത്ത് സംഭവിക്കല്ലേയെന്ന പ്രാര്‍ത്ഥയിലാണ് മലയാളികള്‍. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.