video
play-sharp-fill

പെരുമ്പാവൂരില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായ സംഭവം; കുട്ടികളെ പാലക്കാട്  നിന്ന് കണ്ടെത്തിയതായി സൂചന

പെരുമ്പാവൂരില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായ സംഭവം; കുട്ടികളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി സൂചന

Spread the love

കൊച്ചി: കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ നിന്ന് കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാടു നിന്ന് കണ്ടെത്തിയതായി സൂചന.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പോലീസ് പാലക്കാട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടുമുതലാണ് പെരുമ്പാവൂരിനടുത്ത പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായത്.

ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുവരും സ്‌കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്താറുള്ളത്. തിങ്കളാഴ്ച വൈകിട്ട് പതിവുസമയം കഴിഞ്ഞിട്ടും പെണ്‍കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ് കുടുംബാംഗങ്ങള്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പോലീസും ബന്ധുക്കളും ഊര്‍ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍ നിന്ന് വഴക്കു പറഞ്ഞതിനാലാണ് ഇരുവരും വീട്ടില്‍ പോകാതിരുന്നതെന്നാണ് വിവരം. ഇതിനായി കൂട്ടുകാരിയെയും ഒപ്പംകൂട്ടിയതാണെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.