ക്ലാസ് കഴിഞ്ഞിട്ടും വീട്ടിൽ എത്തിയില്ല; രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ 

എറണാകുളം: പെരുമ്പാവൂരിൽ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് കാണാതായത്.

ഉച്ചയ്ക്ക് 12 മണിയ്ക്ക് സ്കൂൾ വിട്ടതായിരുന്നു. ക്ലാസ് കഴിഞ്ഞ് ഇരുവരും വീട്ടിൽ എത്തിയില്ല. തുടര്‍ന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ വിദ്യാര്‍ത്ഥിനികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group