ഏഴ് വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത പ്രതിയായ അമ്മയ്ക്ക് നാല്‍പ്പത് വര്‍ഷവും,ആറ് മാസം കഠിന തടവും,ഇരുപതിനായിരം രൂപ പിഴയും ; ഒന്നാം പ്രതി ആത്മഹത്യ ചെയ്തതിനെ തുടർന്ന് വിചാരണ നടന്നത് അമ്മയ്ക്ക് എതിരെ മാത്രം; സംഭവം പുറത്തറിയിച്ചത് കുട്ടിയുടെ അമ്മൂമ്മ; പോക്‌സോ കേസില്‍ അമ്മയെ ശിക്ഷിക്കുന്നത് അപൂര്‍വ്വം.

Spread the love

 

 

 

 

തിരുവനന്തപുരം: തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.രേഖയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. ലീഗല്‍ സര്‍വീസസ് അഥോറിറ്റി കുട്ടികള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്.

video
play-sharp-fill

 

 

 

 

2018 മാര്‍ച്ച്‌ മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനോരോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവില്‍ പ്രതിയുടെ മകളായ കുട്ടിയുംപ്രതിയോടൊപ്പമുണ്ടായിരുന്നു.

 

 

 

 

ഈ സമയം ശിശുപാലൻ കുട്ടിയെ പല തവണ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് അമ്മയായ പ്രതിയോട് വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്നും കുട്ടിയെ ശിശുപാലന്റെ വീട്ടില്‍ കൊണ്ട് പോവുകയും പ്രതിയുടെ സാന്നിധ്യത്തില്‍ പീഡനം ആവര്‍ത്തിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

പതിനൊന്ന്കാരിയായ ചേച്ചി ഇടയ്ക്ക് വീട്ടില്‍ വന്നപ്പോള്‍ പീഡന വിവരം പറഞ്ഞപ്പോഴാണ് ശിശുപാലൻ ചേച്ചിയേയും പീഡിപ്പിച്ചതായി കുട്ടി അറിയുന്നത്. ശിശുപാലൻ ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടികള്‍ വിവരം പുറത്ത് പറഞ്ഞില്ല. പ്രതിയുടെ മൂത്ത മകളുടെ അച്ഛൻ മനോരോഗിയാണ്. ചേച്ചി കുട്ടിയേയും കൂട്ടി വീട്ടില്‍ നിന്ന് രക്ഷപെട്ട് അച്ഛന്റെ അമ്മയുടെ വീട്ടില്‍ എത്തി വിവരം പറഞ്ഞു.

 

 

 

 

 

 

 

ശിശുപാലനോടുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അമ്മുമ്മ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ഈ കാലയളവില്‍ പ്രതി ശിശുപാലനെ ഉപേക്ഷിച്ച്‌ മറ്റൊരാളുമായി താമസമായി. അയാളും പ്രതിയുടെ സഹായത്തോടെ കുട്ടിയെ പീഡിപ്പിച്ചു. ഈ കേസിന്റെ വിചാരണയും തുടങ്ങി. അമ്മുമ്മ സംഭവം പുറത്തറിയിച്ച്‌ കുട്ടികളെ ചില്‍ഡ്രൻസ് ഹോമിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടികള്‍ വിവരം പുറത്ത് പറഞ്ഞത്. വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയ്തു. അതിനാല്‍ അമ്മയ്‌ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്.

 

 

 

 

 

 

കുട്ടികള്‍ ചില്‍ഡ്രൻസ് ഹോമിലാണ് നിലവില്‍ കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്ക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹൻ, അഡ്വ.ആര്‍.വൈ.അഖിലേഷ് ഹാജരായി. പള്ളിക്കല്‍ പൊലീസ് ഇൻസ്‌പെക്ടര്‍മാരായിരുന്ന അനില്‍കുമാര്‍, ശ്രീജിത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത്. ഇരുപത്തി രണ്ട് സാക്ഷികളും മുപ്പത്തിമൂന്ന് രേഖകളും ഹാജരാക്കി.