അന്നദാനത്തിനെന്ന പേരില്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണപ്പിരിവ്; രണ്ടുപേര്‍ പിടിയില്‍.

Spread the love

 

ചെറുതുരുത്തി  :  കടയുടമയെ ഭീഷണിപ്പെടുത്തി പണപ്പിരിച്ചതിന്നെ തുടർന്ന് രണ്ടുപേര്‍ പിടിയില്‍ പോലീസ്ന്റെ പിടിയിൽ. പാഞ്ഞാള്‍ എളാട്‌തൊടി വീട്ടില്‍ രാഹുല്‍ (26), പുളിക്കപ്പറമ്ബില്‍ അനില്‍കുമാര്‍ (38) എന്നിവരെയാണ് ചെറുതുരുത്തി പൊലീസ് അറസ്റ്റുചെയ്തത്.

 

 

 

 

ചെറുതുരുത്തിയിലെ വ്യാപാരിയെ ഫോണില്‍ വിളിച്ച്‌ പണം ആവശ്യപ്പെടുകയും തന്നില്ലെങ്കില്‍ കച്ചവടം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പണത്തിനായെത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. ഇത്തരത്തില്‍ നിരവധി പേരെ ഭീഷണിപ്പെടുത്തി ഇവര്‍ പണം കൈവശപ്പെടുത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഇൻസ്‌പെക്ടര്‍ കെ.സി. രതീഷ് അറിയിച്ചു.