
സ്വന്തം ലേഖകന്‍
കുമരകം : പാലം പണി പൂർത്തിയാകാറായപ്പോൾ റോഡ് പണി അവതാളത്തിലായി. കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണമാണ് ഇപ്പോൾ എങ്ങു മെത്താതെ നിൽക്കുന്നത്.
നിർമ്മാണം തുടങ്ങി ഒരു വർഷവും ഒരു മാസവും കൊണ്ട് കോണത്താറ്റു പാലം 99 ശതമാനവും പൂർത്തിയായി. എന്നാൽ പ്രവേശന പാതയുടെ നിർമ്മാണം ആരംഭിച്ചില്ല. പാലത്തിന്റെ പ്ലാനിനാെപ്പം അംഗീകരിച്ച അപ്റോച്ച് റോഡിന്റെ പ്ലാനിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായതാണ് റോഡ് പണിക്ക് തടസം സൃഷ്ടിക്കുനത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവേശന പാതയുടെ ഇരു വശങ്ങളും കല്ലുകെട്ടി ഉള്ളിൽ മണ്ണടിച്ചു പാത നിർമ്മിക്കാനായിരുന്നു പ്ലാൻ. എന്നാൽ കുമരകം പോലെയുള്ള പ്രദേശങ്ങളിലെ ഉറപ്പില്ലാത്ത മണ്ണിൽ ഇങ്ങനെയുള്ള നിർമ്മാണത്തിന് ആയുസുണ്ടാകില്ലെന്നാണ് നിഗമനം. ഇതോടെ ഇരുവശങ്ങളിലേക്കും 80 മീറ്റർ വീതം നീളത്തിൽ പ്രവേശന പാത നിർമ്മിക്കാനാണ് അവസാന തീരുമാനം.
ഇതിൽ പാലത്തിന് സമീപത്തെ 30 മീറ്റർ സ്ലാബായി കോൺക്രീറ്റ് ചെയ്യാനും ശേഷിക്കുന്ന 50 മീറ്റർ മണ്ണിട്ടുയർത്തി നിർമ്മിക്കാനുമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പ്ലാനിൽ മാറ്റം വരുത്തിയതാേടെ പ്രവേശന പാതയുടെ നിർമ്മാണച്ചിലവിൽ 60 ശതമാനം വർദ്ധനയും ഉണ്ടാകും. കിഫ്ബിയുടെ അംഗീകരം ലഭിക്കാൻ ജനുവരി പകുതി വരെ കാത്തിരിക്കേണ്ടതായിട്ടുണ്ട്. ഈ കാലതാമസം ഒഴിവാക്കാനുള്ള മാർഗങ്ങൾ തേടുകയാണിപ്പാേൾ