
ധാരാളം പോഷകങ്ങള്‍ അടങ്ങിയട്ടുള്ള ഈന്തപ്പഴം മിക്കവരുടെയും ആരോഗ്യസംരക്ഷണ ഡയറ്റില്‍ ഒന്നാമൻ ആയിരിക്കും. വൈറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ഈന്തപ്പഴത്തില്‍ കലോറിയും പഞ്ചസാരയുടെ അളവും കൂടുതലായിരിക്കും.
രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് അമിതമായി വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍കലീമിയ. ഈന്തപ്പഴം പൊട്ടാസ്യത്തിന്റെ സമ്ബന്നമായ ഉറവിടമാണ്. അവ കൂടുതല്‍ കഴിക്കുന്നത് ഹൈപ്പര്‍കലീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.
ഈന്തപ്പഴത്തില്‍ കലോറിയും ഊര്‍ജ്ജ സാന്ദ്രതയും കൂടുതലായതിനാല്‍ ശരീരഭാരം വര്‍ധിക്കാനും കാരണമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈന്തപ്പഴത്തിന്റെ ഒരു ഗ്രാമില്‍ 2.8 കലോറിയാണ് അടങ്ങിയിട്ടുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ഈന്തപ്പഴം അമിതമായി കഴിക്കുന്നത് കാരണമാകും
ഉണങ്ങിയ പഴങ്ങള്‍ സംരക്ഷിക്കുന്നതിനും ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനും ചേര്‍ക്കുന്ന രാസ വസ്തുവാണ് സള്‍ഫൈറ്റുകള്‍. ഈന്തപ്പഴത്തിനൊപ്പം ശരീരത്തിലേക്ക് കടക്കുന്ന സള്‍ഫൈറ്റുകള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.