ഹരിത ക്യാമ്പസ് സർട്ടിഫിക്കറ്റ് ; ദേവമാത കോളേജിന്.

Spread the love

കോട്ടയം :ഹരിത കേരള മിഷൻ നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഹരിത കാമ്ബസ് സര്‍ട്ടിഫിക്കറ്റ് ദേവമാത കോളജ് നേടി.

വൃക്ഷങ്ങളുടെയും ഉദ്യാനത്തിന്‍റെയും പരിപാലനം, നക്ഷത്രവനം, മഴവെള്ളസംഭരണം, പ്ലാസ്റ്റിക് വിമുക്ത സീറോ വേസ്റ്റ് ക്യാമ്ബസ് എന്നിവ പരിഗണിച്ചാണ് കോളജിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

 

ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സണ്‍ എ.ബി. നിജാമോള്‍ പ്രിൻസിപ്പല്‍ ഡോ. സുനില്‍ സി. മാത്യുവിന് സാക്ഷ്യപത്രം കൈമാറി. അധ്യാപകരായ ഡോ. ടീന സെബാസ്‌റ്യൻ, ജസ്റ്റിൻ ജോസ്, റെനീഷ് തോമസ്്, ഓഫീസ് സൂപ്രണ്ട് സിബി ഏബ്രാഹം ഐസക് എന്നിവര്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group