
സ്വന്തം ലേഖകൻ
കോട്ടയം: ജല അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പ്രശ്നങ്ങള്‍ തീരാതെ ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകില്ലെന്നു ജില്ലാ വികസന സമിതി യോഗം
വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റില്‍ നടന്ന യോഗത്തിലാണ് വിലയിരുത്തല്‍.
കുടിവെള്ള പദ്ധതികള്‍ക്കായി കുഴിക്കുന്ന റോഡുകള്‍ ജലഅഥോറിറ്റി തന്നെ യഥാസമയം പുനര്‍നിര്‍മിക്കുകയോ പൊതുമരാമത്ത് വകുപ്പിന് കൈമാറുകയോ ചെയ്യണമെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു.
കോട്ടയം നിയോജകമണ്ഡലത്തില്‍ ജലജീവന്‍ മിഷന് പദ്ധതി നടപ്പാക്കുന്ന ഗ്രാമീണ റോഡുകള്‍ തകര്‍ന്ന സ്ഥിതിയിലാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പറഞ്ഞു.