
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സര്‍വകലാശാല തെരഞ്ഞെടുപ്പുകളില്‍ മുഖം രക്ഷിച്ച് നിര്‍ത്തിയെങ്കിലും തട്ടകങ്ങളില്‍ നേരിട്ട വലിയ തിരിച്ചടികള്‍ എസ്എഫ്ഐ സംഘടനാ സംവിധാനത്തിന്റെ ഗുരുതര വീഴ്ചയെന്ന് വിലയിരുത്തി സിപിഎം.
തെറ്റുതിരുത്തലില്‍ തുടങ്ങി നേതൃ തലത്തിലെ അഴിച്ചുപണിക്ക് വരെയുള്ള സാധ്യതകള്‍ മുതിര്‍ന്ന നേതാക്കള്‍ തള്ളിക്കളയുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിണറായി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച എസ്എഫ്ഐക്ക് ഉണ്ടാക്കിയത് ഗുണമല്ല മറിച്ച് വലിയ ദോഷമെന്ന് വിലയിരുത്തിയാണ് സിപിഎം തുടര്‍ നടപടികള്‍ക്ക് ഒരുങ്ങുന്നത്. മുൻ കാലങ്ങളില്‍ എസ്എഫ്ഐയുടെ മിന്നും ജയങ്ങള്‍ അപ്രസക്തമാക്കി കാലിക്കറ്റ്, എംജി സര്‍വ്വകലാശാല യൂണിയനുകള്‍ക്ക് പിന്നാലെ കേരളയിലും കളം നിറഞ്ഞത് കെഎസ്യു ആണ്.
തെരഞ്ഞെടുപ്പുകളില്‍ അപ്രമാദിത്തം എസ്എഫ്ഐ അവകാശപ്പെടുമ്ബോഴും ലോ കോളേജ് പോലുള്ള സ്ഥിരം തട്ടകങ്ങളില്‍ എസ്എഫ്ഐ പിന്നോട്ട് പോയത് സംഘടനാ സംവിധാനത്തിലെ പാകപ്പിഴയായാണ് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.
പലവിധ ആക്ഷേപങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനക്ക് പ്രതിരോധം തീര്‍ത്തെങ്കിലും ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന നിലപാടിലേക്ക് സിപിഎം സംസ്ഥാന നേതൃത്വം എത്തിയതോടെയാണ് നടപടിക്ക് കളമൊരുങ്ങുന്നത്.
പോരായ്മകള്‍ പരിഹരിച്ച് സംഘടനയെ ശക്തിപ്പെടുക്കാനുള്ള നടപടികളാണ് സിപിഎമ്മിന്റെ പരിഗണനിയിലുള്ളത്.



