നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കാറിലിടിച്ചു ; 24കാരന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കല്‍പ്പറ്റ: മീനങ്ങാടിക്കടുത്ത അപ്പാട് പന്നിമുണ്ടയില്‍ ബൈക്ക് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

അപ്പാട് മൈലമ്പാടി റോഡില്‍ സ്രാമ്പിക്കല്‍ പരേതനായ രാമന്റെയും ജാനുവിന്റെയും മകന്‍ സുധീഷ് (24) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചാണ് അപകടമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. മീനങ്ങാടി കോ ഓപ്പറേറ്റിവ് പ്രസിലെ ജീവനക്കാരനാണ് സുധീഷ്.