play-sharp-fill
അപകടക്കുളം ; ചാലിശ്ശേരി പോസ്റ്റ് ഓഫിസ്-തണ്ണീര്‍ക്കോട് ഹെല്‍ത്ത് സെന്റര്‍ പാതയോരത്തെ കുളത്തിന്റെ വശവും സംരക്ഷണഭിത്തിയും ഇടിഞ്ഞത് ഭീഷണിയാകുന്നു.

അപകടക്കുളം ; ചാലിശ്ശേരി പോസ്റ്റ് ഓഫിസ്-തണ്ണീര്‍ക്കോട് ഹെല്‍ത്ത് സെന്റര്‍ പാതയോരത്തെ കുളത്തിന്റെ വശവും സംരക്ഷണഭിത്തിയും ഇടിഞ്ഞത് ഭീഷണിയാകുന്നു.

കൂറ്റനാട് : കുളക്കുന്ന് പ്രദേശത്തെ മണാട്ടില്‍ മൊയ്തുണ്ണിയുടെ പറമ്ബിലെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. കുളവും ഭിത്തിയും തമ്മില്‍ അഞ്ചടിയോളം വീതിയുണ്ടായിരുന്നു. ആ സ്ഥലവും 10 അടിയോളം നീളത്തില്‍ മതിലും ഉള്‍പ്പെടെയാണ് ഇടിഞ്ഞത്.

പട്ടിശ്ശേരി പള്ളിക്ക് സമീപത്തെ വലിയ കുന്നില്‍നിന്ന് മണ്ണെടുത്ത് ടോറസ് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയില്‍ കഴിഞ്ഞദിവസം ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ഇതിന് ഏകദേശം 100 മീറ്റര്‍ അകലെയാണ് സംരക്ഷഭിത്തി ഏകദേശം 30 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞത്.

 

 

ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയായതിനാല്‍ റോഡ് ഇടിഞ്ഞ് അപകടമുണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാര്‍ഥികളും സ്കൂള്‍ ബസുകളും മറ്റു യാത്രികരും കടന്നുപോകുന്ന വഴിയിലെ ഈ അപകടാവസ്ഥക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കില്‍ വലിയ അപകടമാണ് സംഭവിക്കുക. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ തൃത്താല പൊതുമരാമത്ത് വകുപ്പ് എൻജിനീയര്‍ ഉള്‍പ്പെടെയുള്ളവരെ വിഷയം ധരിപ്പിച്ചെങ്കിലും നടപടി കൈക്കൊണ്ടിട്ടില്ല.