play-sharp-fill
ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം തൃക്കാക്കര ഗവ: മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഭാഗമായ XMEC Social Assist Trust ഉം ആശ്രയയും ചേർന്ന് 167 വൃക്കരോഗികൾക്ക് നൽകി.

ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രജത ബി ( പ്രൻസിപ്പാൽ മര്യൻ സ്കൂൾ കളത്തിപ്പടി) യോഗം ഉദ്ഘാടനവും, മെഡിക്കൽ കോളജ് ക്യാൻസർ കെയർ സെന്റർ എച്ച് ഓ ഡി ഡോ.സുരേഷ് കുമാർ കിറ്റ് വിതരണ ഉദ്ഘാടനവും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ.എം.വി.രാജേഷ് (Secretary Xmec Social Assist Ernakulam), ഫാ. ബിനോജ് കുര്യാക്കോസ് , കുര്യാക്കോസ് വർക്കി, ജോസഫ് കുര്യൻ, സിസ്റ്റർ ശ്ലോമ്മോ, എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. .