play-sharp-fill
ഒരു കോടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണനെത്തി: പുന്നയ്ക്കൽ ചുങ്കത്തിന് ആശ്വാസ വഴിയായി

ഒരു കോടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണനെത്തി: പുന്നയ്ക്കൽ ചുങ്കത്തിന് ആശ്വാസ വഴിയായി

സ്വന്തം ലേഖകൻ

കൊല്ലാട്: തകർന്ന് തരിപ്പണമായി കിടന്ന പുന്നയ്ക്കൽ ചുങ്കം റോഡിന് ആശ്വാസമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എത്തി. കളത്തിക്കടവിനെയും നാട്ടകം ഗസ്റ്റ്ഹൗസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുന്നയ്ക്കൽ ചുങ്കം ബണ്ട് റോഡ് നവീകരണം പൂർത്തിയാക്കി. വെള്ളംകയറി സ്ഥിരം കുഴിയായി മാറുന്ന റോഡാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ട് ഗതാഗതയോഗ്യമാക്കി തുറന്ന് നൽകിയത്. 2016 -17 വാർഷിക പദ്ധതിയിൽപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 
പനച്ചിക്കാട് പഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് റോഡ്. 

കൊല്ലാട് കളത്തിക്കടവ് പുന്നയ്ക്കൽ ചുങ്കം ബണ്ട് റോഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.വി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസഡന്റ് സണ്ണി പാമ്പാടി സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ശങ്കരൻ, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ സണ്ണി ജോർജ്, ജില്ലാ പഞ്ചായത്തംഗം ശോഭാ സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജാ തുളസീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലാ ബിജു, കുറ്റിക്കാട് ദേവസ്വം പ്രസിഡന്റ് പി.കെ സാബു പൂന്താനം, പഞ്ചായത്തംഗങ്ങളായ തങ്കമ്മ മർക്കോസ്, ഷെബിൻ ജേക്കബ്, ടി.ടി ബിജു, ഉദയകുമാർ, ഇ.ടി എബ്രഹാം, ആനി മാമ്മൻ, കോൺഗ്രസ് കൊല്ലാട് മണ്ഡലം പ്രസിഡന്റ് സിബി ജോൺ, മുൻ ബ്ലോക്ക് പഞ്ചായത്തംഗം ജോർജ്കുട്ടി, മുൻ പഞ്ചായത്തംഗം മിനി ഇട്ടിക്കുഞ്ഞ്, ഇ.ജെ വർഗീസ് ഇലുമ്പാശേരി, എം.എം മാത്യു എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group