video
play-sharp-fill

38 വര്‍ഷത്തെ പഴക്കം; ശക്തമായ മഴയില്‍   വെള്ളം ഒഴുകുന്നത് പാലത്തിന് മുകളില്‍ കൂടി; പാലത്തിന് കൈവരിയില്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു; ദിനംപ്രതി യാത്ര ചെയ്യുന്നത് നൂറ് കണക്കിന് സ്കൂള്‍ വിദ്യാര്‍ഥികൾ; പാലായിൽ തോട്ടിൽ വീണ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെ ഭീഷണിയായി തിടനാട് മൈലാടി തോട്ടിലെ നടപ്പാലം; തിരിഞ്ഞുനോക്കാതെ അധികൃതർ…..!

Spread the love

ചെമ്മലമറ്റം: അപകടക്കെണിയായി കൈവരിയില്ലാ നടപ്പാലം.

തിടനാട് ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെട്ട മൈലാടി തോട്ടിലെ പാലമാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്.
38 വര്‍ഷങ്ങള്‍ക്കു മുൻപ് നാട്ടുകാര്‍ ശ്രമദാനമായി നിര്‍മിച്ച പാലം ജീര്‍ണാവസ്ഥയിലാണ്.

ശക്തമായ മഴയില്‍ പാലത്തിനുമുകളില്‍ കൂടി വെള്ളം ഒഴുകുമ്പോള്‍ അപകട സാധ്യതയേറെയാണ്.
ചെമ്മലമറ്റം സ്കൂളിനു സമീപത്തുകൂടി ഒഴുകുന്ന തോടിനു കഷ്‌ടിച്ച്‌ മൂന്ന് അടി വീതിയുള്ള പാലമാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലത്തിനു കൈവരി നിര്‍മിക്കണമെന്ന് പഞ്ചായത്തില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലന്ന് നാട്ടുകാര്‍ പയുന്നു. നൂറ് കണക്കിന് സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇതുവഴി കടന്നുപോകുന്നത്.

ഭരണങ്ങാനം ചിറ്റനാപാറയിലെപ്പോലുള്ള ഒരു അപകടം ഇവിടെ ഉണ്ടാവരുതെന്നാണ് നാട്ടു കാരുടെ പ്രാര്‍ഥന. എത്രയും വേഗം പാലത്തിനു കൈവരി സ്ഥാപിക്കുവാൻ അധികൃതര്‍ തയാറാ കണമെന്നാണ് ആവശ്യം.