
മരണമെത്തിയത് നടുവേദനയുടെ രൂപത്തില്‍; സ്തനാര്‍ബുദത്തിന് ചികിത്സ തുടങ്ങാനിരിക്കെ ലണ്ടനിൽ മലയാളി നഴ്‌സിൻ്റെ അപ്രതീക്ഷിത വേര്‍പാട്; വേദനയോടെ പ്രിയപ്പെട്ടവര്‍
ലണ്ടന്‍: മലയാളി നഴ്‌സ് ലണ്ടനില്‍ നിര്യാതയായി.
കണ്ണൂര്‍ സ്വദേശിനി ജെസ് എഡ്വിന്‍ (38) ആണ് മരിച്ചത്. ലണ്ടനിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്ത് വരികയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ജെസിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്. ഇതിന് ചികിത്സ ആരംഭിക്കാനാരിക്കെയാണ് കടുത്ത നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെറ്റ്‌സ്‌കാനിനായി കാത്തിരിക്കുന്നതിനിടെ ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു. ഉടന്‍ തന്നെ പാലിയേറ്റീവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.
രണ്ട് വര്‍ഷം മുൻപാണ് ജെസ് യുകെയിലെത്തിയത്. ലണ്ടന് സമീപം വോക്കിങിലെ ഫ്രിംലിയിലായിരുന്നു താമസം.
സഹപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പ്രിയങ്കരിയായ ജെസ് പള്ളി ക്വയര്‍ ടീമിലും അംഗം ആയിരുന്നു. ജെസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.
Third Eye News Live
0