പ്രതിസന്ധികൾക്കും പ്രതിബന്ധങ്ങൾക്കുമെതിരെ നടത്തുന്ന മായമ്മയുടെ ഒറ്റയാൾ പോരാട്ടം ; മായമ്മ തുടങ്ങി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പുതുമുഖങ്ങളായ അരുൺ, അങ്കിത വിനോദ് നായകനും നായികയുമാകുന്ന ” മായമ്മ” യ്ക്ക് തുടക്കമായി. നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സർപ്പക്കാവുകളിലും പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും അവൾക്കു അനുഭവിക്കേണ്ടി വരുന്ന ജയിൽ വാസത്തിന്റെയും ഒപ്പം മകനുവേണ്ടിയും സ്ത്രീത്വത്തിനു വേണ്ടിയും അവൾ നടത്തുന്ന തുടർ പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മായമ്മ.

ജയൻ ചേർത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണൻ, പി ജെ രാധാകൃഷ്ണൻ, ബിജു കലാവേദി, ഇന്ദുലേഖ, കെ പി എ സി ലീലാമണി, ആതിര സന്തോഷ്, രാഖി മനോജ് എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – രമേശ്കുമാർ കോറമംഗലം, നിർമ്മാണം – പുണർതം ആർട്ട്സ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസ്സോസിയേഷൻ വിത്ത് യോഗീശ്വരാ ഫിലിംസ് (പ്രൈവറ്റ് ലിമിറ്റഡ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – രാജശേഖരൻ നായർ ജെ, ശബരീനാഥ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗണേഷ് പ്രസാദ്‌, ഗിരീശൻ, വിഷ്ണു, ഛായാഗ്രഹണം – നവീൻ കെ സാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ കഴകൂട്ടം, കല- അജി പായ്ച്ചിറ, ചമയം – ഉദയൻ നേമം, കോസ്റ്റ്യും – ബിജു മങ്ങാട്ട്കോണം, പ്രൊഡക്ഷൻ കൺട്രോളർ – അജയ്ഘോഷ് പരവൂർ, ഗാനരചന – രമേശ്കുമാർ കോറമംഗലം, ഉമേഷ് പോറ്റി (നാവോറ്),

സംഗീതം – രാജേഷ് വിജയ്, ആലാപനം – അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി, പ്രമീള, പ്രിയാ രാജേഷ്, സംവിധാന സഹായികൾ – റാഫി പോത്തൻകോട്, കുട്ടു ഗണേഷ്, അനൂപ്, സുധീഷ് ജനാർദ്ദനൻ, ലൊക്കേഷൻ മാനേജർ – പത്മാലയൻ മംഗലത്ത്, സ്റ്റിൽസ് – കണ്ണൻ പള്ളിപ്പുറം, പിആർഓ – അജയ് തുണ്ടത്തിൽ.