
സ്വന്തം ലേഖകൻ
കോട്ടയം : ശാസ്ത്രി റോഡിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ ഡ്യൂക്ക് ബൈക്കും കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യു ടേൺ എടുത്ത് തിരിയുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രക്കാരനും കാർ യാത്രക്കാരനും പരിക്ക്. കോട്ടയം പബ്ളിക്ക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയുടെ കാറാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡോർ ഭാഗം തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



