video
play-sharp-fill

എറണാകുളം കോതമംഗലത്ത് പരാക്രമം എഐ ക്യാമറകളോട്; രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന എഐ ക്യാമറകളുടെ കേബിളുകള്‍ രണ്ട് യുവാക്കള്‍ ചേര്‍ന്നു നശിപ്പിച്ചു. 

എറണാകുളം കോതമംഗലത്ത് പരാക്രമം എഐ ക്യാമറകളോട്; രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന എഐ ക്യാമറകളുടെ കേബിളുകള്‍ രണ്ട് യുവാക്കള്‍ ചേര്‍ന്നു നശിപ്പിച്ചു. 

Spread the love

 

കൊച്ചി : പരാക്രമം എഐ ക്യാമറകളോട് രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന എഐ ക്യാമറകളുടെ കേബിളുകള്‍ രണ്ട് യുവാക്കള്‍ ചേര്‍ന്നു നശിപ്പിച്ചു.എറണാകുളം കോതമംഗലത്ത് പുലർച്ചയാണ് സംഭവം നടന്നത്.

 

 

 

 

ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഈ മാസം ഏഴാം തീയതി പുലര്‍ച്ചെയാണ് സംഭവം. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തും നങ്ങേലിപ്പടിയിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളാണ് നശിപ്പിച്ചത്.

 

 

 

 

അതേസമയം, റോഡ് ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകട നിരക്ക് കുറഞ്ഞതിനാല്‍ വാഹനങ്ങള്‍ക്കുള്ള ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കുന്നത് കമ്ബനികള്‍ പരിഗണിക്കമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇൻഷുറൻസ് കമ്ബനികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

നിര്‍ദ്ദേശം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കമ്ബനികള്‍ യോഗത്തില്‍ അറിയിച്ചു. നിയമം പാലിച്ച്‌ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുക, ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് ഇൻഷുറൻസ് പുതുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.