
ഓസ്ട്രേലിയയുടെ ജയം ക്രിക്കറ്റിൻ്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ ബോളിവുഡ് നടി ഐശ്വര്യ റായിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് പാക് ഓള്‍റൗണ്ടര്‍ ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണം.
പാകിസ്ഥാൻ ചാനലായ ജിയോ ന്യൂസിലെ ‘ഹസ്ന മന ഹേ’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ‘സത്യത്തില്‍ ക്രിക്കറ്റ് ജയിച്ചു, ഇന്ത്യ തോറ്റു! ഇന്ത്യയിലെ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി ആതിഥേയര്‍ മാറ്റി. ഐസിസി ഫൈനലില്‍ ഇത്തരമൊരു പിച്ച് ഒരിക്കലും കണ്ടിട്ടില്ല. ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ ക്രിക്കറ്റ് അവരുടെ പക്ഷത്ത് പോകുമായിരുന്നു- റസാഖ്.
ധീരരും, മാനസികമായി കരുത്തുറ്റവരും, കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ളവരും, ജീവിതം സമര്‍പ്പിക്കാൻ തയ്യാറുള്ളവരുടെ കൂടെ മാത്രമേ ക്രിക്കറ്റ് നില്ക്കൂ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. എനിക്ക് സന്തോഷമുണ്ട്, കാരണം ഇന്ത്യ ലോകകപ്പ് നേടിയിരുന്നുവെങ്കില്‍, അവര്‍ സാഹചര്യങ്ങള്‍ അവരുടെ നേട്ടത്തിനായി ഉപയോഗിച്ചുവെന്ന അര്‍ത്ഥത്തില്‍ നാം ദുഃഖിതരാകും-റസാഖ് പറഞ്ഞു.

